advertisement

അടിമാലിയിൽ മുടി വെട്ടാനെത്തിയ 8- വയസ്സുകാരനോട് അതിക്രമം; ബാർബർ ഷോപ്പ് ജീവനക്കാരനായ യുപി സ്വദേശി അറസ്റ്റിൽ

Last Updated:

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്

News18
News18
അടിമാലി: ബാർബർ ഷോപ്പിലെത്തിയ എട്ടു വയസ്സുകാരനോട് അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്ത പരാതിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മുർഷിദാബാദ് സ്വദേശി അലിൻ ആണ് അടിമാലി പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച അടിമാലി ടൗണിലെ മൂന്നാർ റോഡിലുള്ള ബാർബർ ഷോപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുടിവെട്ടാനായി എത്തിയ എട്ടു വയസ്സുകാരനോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു. കുട്ടി വിവരം അറിയിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പ്രാഥമിക ചോദ്യം ചെയ്യലിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പോലീസ് അലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അടിമാലിയിൽ മുടി വെട്ടാനെത്തിയ 8- വയസ്സുകാരനോട് അതിക്രമം; ബാർബർ ഷോപ്പ് ജീവനക്കാരനായ യുപി സ്വദേശി അറസ്റ്റിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement