പ്രവാസി മലയാളിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വൈക്കം താലൂക്ക് ഓഫീസിന് സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിൽ വച്ച് പ്രവാസി മലയാളിയിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
കോട്ടയം: കൈക്കൂലി കേസിൽ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ ടി കെ സുഭാഷ് കുമാറിനെ (54) വിജിലൻസ് അറസ്റ്റ് ചെയ്തു. വൈക്കം താലൂക്ക് ഓഫീസിന് സമീപമുള്ള എസ്ബിഐയുടെ എടിഎം സിഡിഎം ൽ വച്ച് പ്രവാസി മലയാളിയിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം.
പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ഡെപ്യൂട്ടി തഹസിൽദാരായ സുഭാഷ് കുമാർ 60,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ പടിയായ 25,000 രൂപ ഇന്ന് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം.
എടിഎം സിഡിഎം ൽ പണം നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മിൽ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലൻസ് പിടികൂടിയത്.
Location :
Vaikom,Kottayam,Kerala
First Published :
November 20, 2024 5:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രവാസി മലയാളിയിൽനിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ