advertisement

Theft| ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ

Last Updated:

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്.

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റിൽ (Beverages Outlet) എത്തിയ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങിയശേഷം 1380 രൂപ വിലയുള്ള മദ്യം മോഷ്ടിച്ച് കടന്നു. വർക്കല (Varkala) ബിവറേജസ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറിൽ കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മോഷണം. ഉച്ചയോടെ മദ്യം വാങ്ങാനെത്തിയ നാല് യുവാക്കളിൽ ഒരാളാണ് ഒരു കുപ്പി മദ്യം മോഷ്ടിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബില്ല് അടയ്ക്കുന്ന സമയത്താണ് പിന്നിൽനിന്ന യുവാവ് ഒരു കുപ്പി മോഷ്ടിച്ചത്. തന്ത്രപൂർവം മദ്യക്കുപ്പി മോഷ്ടിക്കുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രിയിൽ സ്റ്റോക്ക് ചെക്ക് ചെയ്യുമ്പോഴാണ് ഒരു കുപ്പി മദ്യത്തിന്റെ കുറവ് കണ്ടത്. 1380 രൂപ വില വരുന്ന മദ്യക്കുപ്പിയാണ് മോഷണം പോയതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി തെളിഞ്ഞത്.
ഇതേ യുവാക്കൾ 7350 രൂപയ്ക്ക് മദ്യം വാങ്ങുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തിയതായി ബിവറേജസ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി തന്നെ യുവാക്കളുടെ ചിത്രം പതിഞ്ഞിട്ടുണ്ടെന്നും മോഷ്ടാക്കളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
advertisement
ജോലി കഴിഞ്ഞു മടങ്ങിയ നഴ്സിനും ഭർത്താവിനുമെതിരെ സദാചാര ഗുണ്ടകളുടെ ആക്രമണം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ യുവതിയ്ക്കും ഭർത്താവിനും നേരേ സദാചാര ഗുണ്ടകളുടെ ആക്രമണം. യുവതിയുടെ പരാതിയിൽ വെഞ്ഞാറമൂട് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി വെഞ്ഞാറമുട് കരിഞ്ചാത്തി സ്വദേശി മോഹനനനെ (52) യാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വച്ചാണ് സംഭവം. ആനാട് സ്വദേശികളായ ദമ്പതികൾ കീഴായിക്കോണത്ത് വാടക വീട്ടിൽ താമസിച്ചു വരികയാണ്. ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെ ഭർത്താവായ അർജുൻ കൂട്ടിക്കൊണ്ട് പോകാൻ എത്തിയിരുന്നു. ഇരുചക്രവാഹനത്തിൽ പോകുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന മൂന്ന് പേർ ചേർന്ന് വാഹനം തടയുകയും സദാചാരം ആരോപിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു.
advertisement
തങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഇവർ കൂട്ടാക്കാതെ ചോദ്യം ചെയ്യൽ തുടരുകയും ഇത് എതിർത്ത ഭർത്താവിനെയും തടയാൻ ശ്രമിച്ച യുവതിയേയും മർദ്ദിക്കുകയായിരുന്നു. ഈ സമയം അവിടേയ്ക്ക് പോലീസ് പട്രോളിംഗ് വാഹനം എത്തുകയും സംഘത്തിൽപ്പെട്ട ഒരാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇതിനിടയിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ദമ്പതികൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകി.
പ്രതികൾക്കെതിരേ 294( b), 323, 324,354 , 354A എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശികളായ ഒന്നാംപ്രതി സ്മൃതിൻ, മൂന്നാംപ്രതി സുബിൻ എന്നിവരെ കണ്ടെത്തുന്നതിനായി വെഞ്ഞാറമൂട് പോലീസ് ഊർജിത അന്വേഷണം ആരംഭിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Theft| ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് 7350 രൂപയ്ക്ക് മദ്യം വാങ്ങിയ യുവാക്കൾ 1380 രൂപയുടെ മദ്യകുപ്പി മോഷ്ടിച്ചു; ദൃശ്യം സിസിടിവിയിൽ
Next Article
advertisement
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
തിരഞ്ഞെടുപ്പ് ഫലം സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കരുതിവെച്ചിരിക്കുന്നത്; എംവി ഗോവിന്ദന് മുന്നിലെ സാധ്യതകൾ
  • നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിൽ ഇടതു മുന്നണിക്ക് വിജയം ഗോവിന്ദന്റെ പാർട്ടി ശക്തി വർദ്ധിപ്പിക്കും

  • ഇടതു മുന്നണി പരാജയപ്പെട്ടാൽ എം വി ഗോവിന്ദൻക്ക് പാർട്ടി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടും

  • കണ്ണൂരിൽ ഇടതുപക്ഷത്തിന് തിരിച്ചടി വന്നാൽ എം വി ഗോവിന്ദന്റെ രാഷ്ട്രീയ ഭാവി കൂടുതൽ അനിശ്ചിതമാകും

View All
advertisement