തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു
തൃശൂർ കൊരട്ടിയിൽ ആൺകുട്ടിക്ക് നേരെ വൈദികന്റെ ലൈംഗികാതിക്രമം. കൊരട്ടി കോനൂർ പള്ളി വികാരി ഫാദർ ജോസഫ് കോടിയനെതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് ജോസഫ് പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച് വീടുകളിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു അതിക്രമം. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട കുട്ടി ബന്ധുക്കളോട് വിവരം അറിയിക്കുകയും തുടർന്ന് ബന്ധുക്കൾ പോലീസിലും സഭയിലും വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ വൈദികൻ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ.ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
Summary: The Kerala Police have registered a case against a Catholic priest for the alleged sexual assault of a minor boy in Koratty, Thrissur. The accused has been identified as Father Joseph Kodiyan, the vicar of Konur Church. The assault reportedly took place while the priest was visiting houses as part of the Maundy Thursday (Pesaha) rituals.The matter came to light after the boy, experiencing health issues, confided in his relatives. The family subsequently alerted both the police and church authorities.
Location :
Thrissur,Thrissur,Kerala
First Published :
Apr 03, 2026 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്








