advertisement

പാകിസ്ഥാനിൽ 80 ശതമാനം സ്വവർ​ഗാനുരാ​ഗികൾ; ബാക്കി ബൈസെക്ഷ്വൽ; വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ

Last Updated:

പാകിസ്ഥാനിലെ 80 ശതമാനം ആളുകളും ഗേയാണെന്നും (gay) ബാക്കി 20 ശതമാനം പേരും ബൈസെക്സ്വൽ (Bisexual) ആണെന്നും ഹിനാ ബാലോച് പറഞ്ഞു

News18
News18
ന്യൂഡൽഹി: പാകിസ്ഥാനിലെ 80 ശതമാനം പുരുഷന്മാരും സ്വവർ‌​ഗാനുരാ​ഗികളാണെന്ന വെളിപ്പെടുത്തലുമായി പാകിസ്ഥാനിലെ ട്രാൻസ്‌ജെൻഡർ (transgender) ആക്ടിവിസ്റ്റ് ഹിനാ ബാലോച്. പാകിസ്ഥാനിലെ 80 ശതമാനം പുരുഷന്മാരും ഗേയാണെന്നും (gay) ബാക്കി 20 ശതമാനം പേരും ബൈസെക്സ്വൽ (Bisexual) ആണെന്നും ഹിനാ ബാലോച് പറഞ്ഞു. ക്വിയർ ഗ്ലോബൽ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
രാജ്യം ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയമാണിത്. എന്നാൽ യഥാർത്ഥത്തിൽ സ്വവർഗാനുരാഗം പാകിസ്താനിൽ വ്യാപകമാണ്. തങ്ങളുടെ സ്വത്വം സമൂ​ഹത്തിന് മുന്നിൽ തുറന്നുസമ്മതിക്കാതെ എല്ലാവരും മറച്ചുവയ്ക്കുകയാണ്. അതാണ് പ്രധാന പ്രശ്നം. സ്വവർ​ഗാനുരാ​ഗം രാജ്യത്ത് വ്യാപകമാണെങ്കിലും മതപരവും സാമൂഹികപരവുമായ സമ്മർദ്ദം കാരണം തുറന്നുപറയാൻ എല്ലാവരും ഭയക്കുന്നു. പാക് സമൂഹത്തിലെ ലൈംഗികത ഒരു 'പരസ്യമായ രഹസ്യമാണെന്നും ഹിന വെളിപ്പെടുത്തി.
താൻ കറാച്ചിയിൽ വളർന്നുവന്ന സാഹചര്യങ്ങളെക്കുറിച്ചും ഹിന അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്. ലൈംഗികതയേക്കാൾ തന്റെ സ്വത്വം പുറത്തുപറയുന്നതിലായിരുന്നു തനിക്ക് ആശങ്കയുണ്ടായിരുന്നത്. ലിപ്സ്റ്റിക് ഇടുമ്പോൾ വീട്ടുകാരിൽ നിന്ന് അടി കിട്ടുമോയെന്ന് പേടിച്ചിരുന്നു. സ്ത്രീകളെപ്പോലെ വസ്ത്രം ധരിക്കുകയും ആഭരണങ്ങൾ അണിയുകയും ചെയ്താലുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ടെൻഷനുണ്ടായിരുന്നെന്നും ഹിന തുറന്നുപറ‍ഞ്ഞു.
advertisement
പാകിസ്താൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള 'ക്വാജ സിറ' (Khawaja Sira) വിഭാഗത്തിൽപ്പെട്ടയാളാണ് ഹിനാ ബലോച്. ട്രാൻസ്ജെൻ‌‍ഡർ സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങളിൽ ​ഹിന പങ്കെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
പാകിസ്ഥാനിൽ 80 ശതമാനം സ്വവർ​ഗാനുരാ​ഗികൾ; ബാക്കി ബൈസെക്ഷ്വൽ; വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ
Next Article
advertisement
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
തൃശൂരിൽ പെസഹാദിന ഭവന സന്ദർശനത്തിനിടെ ആൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം; പള്ളി വികാരിക്കെതിരെ കേസ്
  • തൃശൂർ കൊരട്ടിയിൽ പെസഹാ സന്ദർശനത്തിനിടെ വൈദികൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ അതിക്രമിച്ചു

  • കോനൂർ പള്ളി വികാരി ഫാ. ജോസഫ് കോടിയനെതിരെ കേസെടുത്തതോടെ അദ്ദേഹം ഒളിവിൽ പോയതായി പോലീസ്

  • മൂന്ന് വർഷങ്ങൾക്ക് മുൻപും സമാനമായ കേസിൽ പ്രതിയായ ഫാ. ജോസഫ് കോടിയൻ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു

View All
advertisement