റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ

Last Updated:

രാവിലെ 6.30ഓടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്

മഞ്ജിമ പി രാജു (ഇടത്)
മഞ്ജിമ പി രാജു (ഇടത്)
കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി പാനൂർ‌ ചെണ്ടയാട് സ്വദേശി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയായ ഇലക്ട്രിക്കൽ കോൺട്രാക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. രാവിലെ 6.30ഓടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പണം കൈമാറുകയായിരുന്നു. ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്ന ഉദ്യോഗസ്ഥയ്ക്ക് റെയിൽവേ സ്റ്റേഷനിൽ തുക കൈമാറുകയും വിജിലൻസ് ഉടൻ തന്നെ പിടികൂടുകയുമായിരുന്നു. വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
Summary: An officer from the Electrical Inspectorate was caught by the Vigilance department while accepting a bribe. The arrested official has been identified as Manjima P. Raju, a native of Chendayad, Panoor, who is an employee of the Thiruvananthapuram Electrical Inspectorate. The arrest followed a complaint filed by an electrical contractor from Parassinikkadavu. Vigilance officials apprehended her around 6:30 AM at the Thalassery Railway Station while she was in the process of accepting a bribe of ₹6,000.
മലയാളം വാർത്തകൾ/ വാർത്ത/Crime/
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
Next Article
advertisement
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥ പിടിയിൽ
  • തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥയെ വിജിലൻസ് പിടികൂടി

  • തിരുവനന്തപുരത്തെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ മഞ്ജിമ പി രാജുവാണ് പിടിയിലായത്

  • കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചതിനാലാണ് അറസ്റ്റ്

View All
advertisement