തണ്ടപ്പേര് അനുവദിച്ചു നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പരിശോധനയ്ക്ക് എത്തിയ ദിവസം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് 500 രൂപ കൈക്കൂലി വാങ്ങുകയും, സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ ഓഫീസിൽ വരുമ്പോള്‍ 1,000 രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു
പാലക്കാട്: തണ്ടപ്പേര് അനുവദിച്ചു നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസിന്‍റെ പിടിയിലായി. പാലക്കാട് തരൂര്‍-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ബി.എം കുമാര്‍ ആണ് 1,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഇന്ന് വിജിലൻസ് പിടികൂടിയത്.
പാലക്കാട് കുരുത്തിതോട് സ്വദേശിയുടെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ചു നല്‍കുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29ന് വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതോടെ ഈ മാസം 11ന് വില്ലേജ് ഓഫീസറും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കുമാറും സ്ഥലപരിശോധന നടത്തി.
പരിശോധനയ്ക്ക് എത്തിയ ദിവസം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് 500 രൂപ കൈക്കൂലി വാങ്ങുകയും, സര്‍ട്ടിഫിക്കറ്റ് വാങ്ങാൻ ഓഫീസിൽ വരുമ്പോള്‍ 1,000 രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ സര്‍ട്ടിഫിക്കറ്റ് ആയിട്ടില്ലെന്നും, പിറ്റേദിവസം 1,000 രൂപയുമായി വരാനും ആവശ്യപ്പെടുകയായിരുന്നു.
advertisement
ഇതോടെയാണ് പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷംസുദ്ദീനെ അറിയിച്ചത്. തുടർന്ന് വിജിലൻസിന്‍റെ നിർദേശാനുസരണം, അവർ നൽകിയ ആയിരം രൂപയുമായി പരാതിക്കാരൻ ഇന്ന് വൈകിട്ട് നാല് മണിയോടെ വില്ലേജ് ഓഫീസ് പരിസരത്തെത്തി. പരാതിക്കാരനിൽനിന്ന് കുമാർ ആയിരം രൂപ വാങ്ങുന്നതിനിടെ സമീപത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കുമാറിന്‍റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തി. ഇയാളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Location :
Palakkad,Palakkad,Kerala
First Published :
October 17, 2023 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തണ്ടപ്പേര് അനുവദിച്ചു നൽകാൻ 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് പിടിയിൽ