പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

Last Updated:

കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് കെണി ഒരുക്കുകയായിരുന്നു

ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്
ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്
കോട്ടയം പൊൻകുന്നത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഇളങ്ങുളം വില്ലേജ് ഓഫീസർ വിഷ്ണു ആണ് പിടിയിലായത്. പോക്കുവരവ് ചെയ്തു കൊടുക്കുന്നതിന് വസ്തു ഉടമയിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് അറസ്റ്റ്. കൈക്കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിലാണ് ഇയാൾ പെട്ടത്.
സ്ഥലത്തിൻ്റെ പോക്കുവരവിനെത്തിയ ആളോട് ആദ്യം ആയിരം രൂപാ കൈപ്പറ്റിയ വിഷ്ണു വീണ്ടും രണ്ടായിരം രൂപാ കൂടി ആവശ്യപ്പെടുകയായിരുന്നു. നിർബ്ബന്ധം തുടർന്നപ്പോൾ പോക്കുവരവിനെത്തിയ ആൾ വിജിലൻസിനെ അറിയിക്കുകയും അവർ നൽകിയ ഫിനോഫ്തലിൻ പുരട്ടിയ രൂപാ വില്ലേജ് ആഫീസർക്ക് കൈമാറിയപ്പോൾ മറഞ്ഞ് നിന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. മേഖലാ എസ്‌പി വിനു ആർ ൻ്റെ നിർദ്ദേശ പ്രകാരം ഡി.വൈ.എസ്.പി വി ആർ രവികുമാറിൻ്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഇളങ്ങുളം വില്ലേജ് ആഫീസറെ അറസ്റ്റ് ചെയ്തത്.
advertisement
Summary: A Village Officer was arrested by the Vigilance and Anti-Corruption Bureau (VACB) while accepting a bribe in Kottayam Ponkunnam. Vishnu, the Village Officer of Elamgulam, was caught red-handed while taking ₹2,000 for processing a property mutation (Pokkuvaravu) request. The arrest followed a trap laid by the Vigilance team after receiving a complaint about the officer's demand for money. He was taken into custody immediately after receiving the marked notes from the complainant.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്കുവരവ് ചെയ്തുകൊടുക്കുന്നതിന് 2000 രൂപ കൈക്കൂലി; കോട്ടയത്ത് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ
Next Article
advertisement
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു; 7 പേർക്ക് പരിക്ക്
ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർക്ക് വീരമൃത്യു; 7 പേർക്ക് പരിക്ക്
  • ജമ്മു കശ്മീരിലെ ദോഡയിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 10 സൈനികർ വീരമൃത്യു വരിച്ചു

  • അപകടത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റു; ഹെലികോപ്റ്റർ വഴി ആശുപത്രിയിലേക്ക് മാറ്റി

  • വാഹനം 200 അടി താഴ്ചയിലേക്ക് മറിഞ്ഞതോടെ പൂർണമായും തകർന്നു; സൈന്യം അന്വേഷണം ആരംഭിച്ചു

View All
advertisement