കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത വില്ലേജ് ഓഫീസർക്ക് 10 വർഷം തടവ്
- Published by:Sneha Reghu
- news18-malayalam
Last Updated:
കണ്ണൂർ പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണൻ നിലവിൽ സസ്പെൻഷനിലാണ്
കണ്ണൂർ: കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വില്ലേജ് ഓഫീസർക്ക് ശിക്ഷ വിധിച്ച് കോടതി. 22-കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനെ(44)യാണ് കോടതി ശിക്ഷിച്ചത്. 10 വർഷം തടവിനും 20,000 രൂപ പിഴയടയ്ക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി എം.ടി.ജലജാറാണി ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും. പുഴാതി വില്ലേജ് ഓഫീസറായിരുന്ന രഞ്ജിത്ത് ലക്ഷ്മണൻ നിലവിൽ സസ്പെൻഷനിലാണ്. 2021- ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
കണ്ണൂരിലെ ഒരു സ്ഥാപനത്തിൽ സെയിൽസ് ഗേലായി ജോലി ചെയ്തിരുന്ന പരാതിക്കാരി കുട്ടികളുടെ മാസിക വില്പന നടത്തുന്നതിനായി വില്ലേജ് ഓഫീസറുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനം നടന്നത്. വീട്ടില്‍ അമ്മയുണ്ടെന്ന വ്യാജേന ഹാളില്‍ വിളിച്ചുവരുത്തി ഗൂഗിള്‍ പേ ചെയ്യുകയും, യുപിഎ നമ്പർ എഴുതുന്ന സമയം പിടിച്ചുവലിച്ച് കിടപ്പുമുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
advertisement
കണ്ണൂർ വനിതാ സെല്‍ ഇൻസ്പെക്ടർ ആയിരുന്ന പി. കമലാക്ഷിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. പ്രീതകുമാരി ഹാജരായി.
Location :
Kannur,Kerala
First Published :
February 20, 2025 9:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുട്ടികളുടെ മാസിക വിൽക്കാൻ വീട്ടിലെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത വില്ലേജ് ഓഫീസർക്ക് 10 വർഷം തടവ്