മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ട് കലിപൂണ്ട ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു
- Published by:Sneha Reghu
- news18-malayalam
Last Updated:
ഭർത്താവിന്റെ പരാതിയിൽ ആക്രമണത്തിന് ഭാര്യയ്ക്കെതിരെ കേസെടുത്തു
എറണാകുളം: ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് പരുക്കേറ്റത്.
യുവാവുമായി മുമ്പ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിന്റെ ഫോണിൽ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.
ഇതിനെചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉടലെടുക്കയും ഇതിനിടയിൽ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാഗത്തുൾപ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർത്താവിന്റെ പരാതിയിൽ ആക്രമണത്തിന് ഭാര്യയ്ക്കെതിരെ കേസെടുത്തു. പെരുമ്പാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Also Read : അമ്മയെ അസഭ്യം പറഞ്ഞതിന് അയൽവാസിയെ കൊലപ്പെടുത്തി സഹോദരന്മാർ
ജനനേന്ദ്രിയത്തിൽ പൊള്ളലേറ്റ ഭർത്താവ് ചികിത്സയിൽ കഴിയുകയാണ്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗുരുതരമായ പൊള്ളലേറ്റതെന്നാണ് വിവരം. നിലവിൽ കൊച്ചയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ്.
Location :
Kochi [Cochin],Ernakulam,Kerala
First Published :
March 27, 2025 10:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുൻ കാമുകിയുടെ ഫോട്ടോയും സന്ദേശങ്ങളും കണ്ട് കലിപൂണ്ട ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു