അനന്തരവളുമായി ലൈംഗികബന്ധം; ഭർത്താവിന്റെ ലിംഗം മുറിച്ച ഭാര്യ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു
- Published by:Sarika KP
- news18-malayalam
Last Updated:
കട്ടിലിൽ കിടത്തി ഇയാളുടെ കൈകളും കാലുകളും ബന്ധിച്ചതിനു ശേഷം ഒരു റേസർ കൊണ്ട് ലിംഗം മുറിക്കുകയായിരുന്നു.
പതിനഞ്ചു വയസുള്ള അനന്തരവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നാരോപിച്ച്, ഭർത്താവിന്റെ ലിംഗം മുറിച്ച് ഭാര്യ പ്രതികാരം വീട്ടി. ബ്രസീലിലെ അതിബായയിലാണ് സംഭവം നടന്നത്. സ്ത്രീക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
ഭർത്താവിനെ ആകർഷിച്ച് ബെഡ്റൂമിലേക്ക് വിളിച്ചു വരുത്തുകയാണ് പ്രതി ആദ്യം ചെയ്തത്. ശേഷം കട്ടിലിൽ കിടത്തി ഇയാളുടെ കൈകളും കാലുകളും ബന്ധിച്ചതിനു ശേഷം ഒരു റേസർ കൊണ്ട് ലിംഗം മുറിക്കുകയായിരുന്നു. മുറിച്ചു മാറ്റിയ ലിംഗം കൈകളിൽ എടുത്ത് അതിന്റെ ചിത്രവും എടുത്തതിനു ശേഷം ഇത് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശേഷം, പ്രതി തന്നയാണ് ഇക്കാര്യം പോലീസിൽ വിളിച്ച് അറിയിച്ചത്.
“ഗുഡ് ഈവനിംഗ്, ഓഫീസർ, ഞാൻ എന്റെ ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി,” എന്ന് പ്രതി ഫോൺ ചെയ്ത് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. ഇത് വീണ്ടും തുന്നിച്ചേർക്കാൻ കഴിയും എന്ന് എവിടെയോ താൻ കേട്ടിട്ടുണ്ടെന്നും അതിനാൽ ലിംഗം ഫ്ലഷ് ചെയ്ത് കളഞ്ഞെന്നും പ്രതി പോലീസുകാരോട് പറഞ്ഞു.
advertisement
39 കാരനായ ഭർത്താവ് ഇപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. ഇയാളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
15 വയസുള്ള ബന്ധുവിനൊപ്പം തന്റെ ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന പ്രതിയുടെ മൊഴി പൊലീസ് പരിശോധിച്ചുവരികയാണ്. ബ്രസീലിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ പ്രായം 14 വയസ് ആണ്.
Location :
New Delhi,New Delhi,Delhi
First Published :
December 27, 2023 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അനന്തരവളുമായി ലൈംഗികബന്ധം; ഭർത്താവിന്റെ ലിംഗം മുറിച്ച ഭാര്യ ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു