സോഷ്യൽ മീഡിയ ഇൻഫ്ലുൻസറെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; അമ്മയെ കൊന്നത് അച്ഛനെന്ന് എട്ടുവയസുകാരിയുടെ മൊഴി
- Published by:Sarika KP
- news18-malayalam
Last Updated:
അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് പെൺകുട്ടി പോലീസില്‍ മൊഴി നൽകി.
അമേരിക്കയിലെ ഹവായിയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുൻസറെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. തെരേസ ചച്ചൂലയെന്ന മുപ്പത്തിമൂന്നുകാരിയെയാണ് ഭർത്താവ് ജാസണ്‍ (44) വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ചാണ് സംഭവം. കൊലപാതകത്തിനു പിന്നാലെ യുവാവ് ജീവനൊടുക്കി. എട്ട് വയസ്സുക്കാരിയായ മകളുടെ മുന്നിൽ വച്ചാണ് കൊലപാതകം. അച്ഛനാണ് അമ്മയെ വെടിവച്ചതെന്ന് പെൺകുട്ടി പോലീസില്‍ മൊഴി നൽകി.
കുറച്ചു നാളുകളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസം. ഇതിനു പിന്നാലെ ഭർത്താവിൽ നിന്ന് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരേസ നല്‍കിയ ഹര്‍ജിയില്‍ കോടതി കഴിഞ്ഞ ദിവസം അനുകൂല വിധി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജാസണ്‍ ഭാര്യയെ വെടിവച്ചു കൊന്നത്. കൊലപാതകം നടത്തി ഇയാൾ ഇവിടെ നിന്ന് ഓടിപോവുകയായിരുന്നു. പിന്നീട് സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു റിപ്പോര്‍ട്ട്.
Location :
New Delhi,New Delhi,Delhi
First Published :
December 26, 2023 3:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സോഷ്യൽ മീഡിയ ഇൻഫ്ലുൻസറെ ഭര്‍ത്താവ് വെടിവച്ചു കൊന്നു; അമ്മയെ കൊന്നത് അച്ഛനെന്ന് എട്ടുവയസുകാരിയുടെ മൊഴി