ജാതി മാറി വിവാഹം; വൈക്കത്ത് ആറു മാസം പ്രായമായ കുഞ്ഞിന് മുന്നിൽ ദമ്പതികളെ ബന്ധുക്കൾ മർദ്ദിച്ചു

Last Updated:

രണ്ടുവർഷം മുൻപ് വിവാഹിതരായ അതുല്യയ്ക്കും ശങ്കരനാരായണനുമാണ് മർദ്ദനമേറ്റത്.

കോട്ടയം: ജാതി മാറി വിവാഹം കഴിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ പലപ്പോഴും കോരളത്തെ ഞെട്ടിച്ചിട്ടുണ്ട്. കോട്ടയത്ത് കെവിൻ കേസ് ഇതിൽ പ്രധാനം. പാലക്കാടും കഴിഞ്ഞ ദിവസം ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ യുവതിയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വൈക്കത്തും വെള്ളിയാഴ്ച ജാതിയുടെ പേരിൽ സംഘർഷമുണ്ടായത്.അതും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുന്നിൽ വെച്ച്.
രണ്ടുവർഷം മുൻപാണ് വൈക്കം ചെമ്മനത്തുകര പട്ടരപറമ്പിൽ അതുല്യയും ശങ്കരനാരായണനും പ്രണയിച്ചു വിവാഹം കഴിച്ചത്. എം കോം ബിരുദധാരിയാണ് അതുല്യ. അതുല്യക്ക് ജോലിക്കായി സർട്ടിഫിക്കറ്റ് വേണമായിരുന്നു. വീട്ടിലുള്ള സർട്ടിഫിക്കറ്റ് എടുക്കാൻ എത്തിയപ്പോഴായിരുന്നു മർദ്ദനം. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ വന്ന് എടുത്തുകൊള്ളാൻ ബന്ധുക്കൾ പറഞ്ഞു. ഇതേത്തുടർന്നാണ് ഭർത്താവിനേയും സുഹൃത്തിനേയും കൂട്ടി അതുല്യ വീട്ടിലെ ത്തിയത്. എന്നാൽ ബന്ധുക്കൾ ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.
advertisement
അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ വീട്ടിൽ വിന്ന് സർട്ടിഫിക്കറ്റുകൾ എടുക്കാൻ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ആളെക്കൂട്ടി മർദ്ദിക്കുകയായിരുന്നുവെന്ന് ദമ്പതികൾ പറയുന്നു. മർദ്ദനത്തിനിടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് വധഭീഷണി മുഴക്കിയതായും പറയുന്നു. പിതൃസഹോദരന്റെ മകൻ ഋഷികേശ് ആറുമാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ പിടിച്ച് ഞെരിക്കാൻ ശ്രമിച്ചതായും പരാതിയിലുണ്ട്.
മർദ്ദനത്തിൽ പരിക്കേറ്റ ശങ്കരനാരായണനും അതുല്യയും ഇവരുടെ ആറു മാസം പ്രായമായ കുഞ്ഞും ശങ്കരനാരായണൻ്റെ സുഹൃത്ത് റിൻഷാദും വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചവിട്ടേറ്റ് റിൻഷാദിന് മൂത്രതടസമുണ്ടായതായി പറയുന്നു.
advertisement
ഇന്നലെ വൈകുന്നേരം ആറോടെ ആയിരുന്നു സംഭവം. അതുല്യയുടെ താലിമാലയും കുഞ്ഞിൻ്റെ മാലയും മർദ്ദനത്തിനിടയിൽ ബന്ധുക്കൾ പൊട്ടിച്ചെടുത്തതായും ആരോപണമുണ്ട്.  രണ്ടു വർഷം മുമ്പ് വിവാഹിതരായതു മുതൽ ബന്ധുക്കൾ ഭീഷണിപ്പെടുത്തിയിരുന്നതായി ശങ്കരനാരായണനും അതുല്യയും പറയുന്നു.
ഭർത്താവ് പണിക്കു പോകുന്നതും വരുന്നതുമൊക്കെ യുവതിയുടെ ബന്ധുക്കൾ നിരീക്ഷിച്ചതോടെ വാടക വീട് ഉപേക്ഷിച്ചു മറ്റൊരിടത്ത് പ്രാണരക്ഷാർഥം ഒളിച്ചു താമസിക്കുകയാണെന്ന്‌ യുവതി പറഞ്ഞു. അഞ്ചുപേരടങ്ങുന്ന സംഘമാണ് താമസസ്ഥലത്തെത്തിയത്. കൊല്ലുമെന്ന ഭയെ ഉള്ളതിനാലാണ് ഒളിച്ച് താമസിക്കുന്നതെന്നും അതുല്യയും ശങ്കരനാരായണനും പറയുന്നു.
advertisement
ദമ്പതികളുടെ പരാതിയില്‍  വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ ഭീഷണിപ്പെടുത്തിയതിന്റെ ഫോൺ റെക്കോർഡ് അടക്കമുള്ളവ കയ്യിലുണ്ടെന്ന് ശങ്കരനാരായണൻ പറയുന്നു. സംഘർഷത്തെത്തുടർന്ന് വീട്ടിലുള്ളിലെ സാധനങ്ങൾ  തകർന്നത് തങ്ങളുടെ തലയിൽ കെട്ടിവയ്ക്കാൻ ബന്ധുക്കൾ ശ്രമം നടത്തുന്നതായും പരാതിയിൽ പറയുന്നു. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ  ദുരിത കഥ വിവരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ജാതി മാറി വിവാഹം; വൈക്കത്ത് ആറു മാസം പ്രായമായ കുഞ്ഞിന് മുന്നിൽ ദമ്പതികളെ ബന്ധുക്കൾ മർദ്ദിച്ചു
Next Article
advertisement
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
എ ഐ ഓഫർ നവീകരിച്ച് Jio; ജെമിനി 3 ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും
  • ജിയോ 5ജി ഉപയോക്താക്കൾക്ക് ജെമിനി 3 എ ഐ മോഡൽ സൗജന്യമായി ലഭ്യമാകും.

  • ജിയോ 5ജി ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് ഗൂഗിൾ എ ഐ പ്രോ സേവനം സൗജന്യമായി ലഭിക്കും.

  • ജിയോയുടെ ഗൂഗിൾ പ്രോ ആനുകൂല്യം ഇനി എല്ലാ 5ജി ഉപയോക്താക്കൾക്കും ലഭ്യമാണ്.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement