അയൽവീട്ടിലെ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ

Last Updated:

കുട്ടി താമസിക്കുന്ന അതേ ക്വാർട്ടേഴ്സിലാണ് 27കാരിയായ യുവതിയും താമസിക്കുന്നത്

News18
News18
ഹൈദരാബാദ്: പതിനാറുകാരനെ അയൽവാസിയായ യുവതി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഹൈദരാബാദ് ജൂബിലി ഹിൽസിലായിരുന്നു സംഭവം. യുവതിയെ പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ബംഗ്ലാവിലെ ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സിലാണ് പതിനാറുകാരനും മാതാപിതാക്കളും താമസിക്കുന്നത്. അടുത്തിടെയാണ് കുട്ടി സ്കൂൾ പഠനം പൂർത്തിയാക്കിയത്.
കുട്ടി താമസിക്കുന്ന അതേ ക്വാർട്ടേഴ്സിലാണ് 27കാരിയായ യുവതിയും താമസിക്കുന്നത്.  കുട്ടിയെ യുവതി പലതവണ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. കുറച്ചുദിവസം മുൻപാണ് കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം രക്ഷിതാക്കൾ ശ്രദ്ധിക്കുന്നത്. വിഷാദഭാവത്തിലായിരുന്നു കുട്ടിയെ പലപ്പോഴും കണ്ടിരുന്നത്. മാതാപിതാക്കൾ‌ കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഡ‍ന വിവരം കുട്ടി പുറത്തുപറഞ്ഞത്. പലതവണ വീട്ടിലേക്ക് ക്ഷണിച്ച് യുവതി തന്നെ പീഡിപ്പിച്ചതായി കുട്ടി പറഞ്ഞു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞെട്ടിക്കുന്ന വിവരങ്ങൾ അറിഞ്ഞതോടെ കുട്ടിയുടെ മാതാപിതാക്കൾ സ്ത്രീയെ കണ്ട് ശകാരിച്ചിരുന്നു. പിന്നാലെ ജൂബിലി ഹിൽസ് പൊലീസിനെ സമീപിച്ച് പരാതിയും നൽകി. യുവതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
Summary: A teenage boy was allegedly sexually assaulted by a woman at her house in Hyderabad Jubilee Hills. A case under POCSO was registered against the woman.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവീട്ടിലെ 16കാരനെ ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement