കൊല്ലത്ത് എംഡിഎംഎയുമായി പിടികൂടിയ യുവതി ലഹരിവസ്തുക്കള്‍ കടത്തിയത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച്

Last Updated:

കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ലഹരി മരുന്ന് നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി

News18
News18
കൊല്ലം: കര്‍ണാടകയില്‍നിന്ന് കാറില്‍ കടത്തിയ കൊണ്ടുവന്ന എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് സ്വദേശി അനിലാ രവീന്ദ്രനാണ് പിടിയിലായത്. ഡാന്‍സാഫ് സംഘം ശക്തികുളങ്ങര പൊലീസുമായി ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്.
യുവതിയുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിലും ലഹരി കണ്ടെത്തി. വൈദ്യ പരിശോധനയിൽ 46 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പാക്കറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.
കര്‍ണാടകയില്‍നിന്ന് എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്. 2021ൽ എംഡിഎംഎ കടത്തിയ കേസില്‍ തൃക്കാക്കരയില്‍ നിന്നും ഇവരെ പിടികൂടിയിരുന്നു.
കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി പരിശോധനകള്‍ നടത്തി. വൈകുന്നേരം 5.30-ഓടെ നീണ്ടകര പാലത്തിന് സമീപം യുവതിയുടെ കാര്‍ കണ്ടെത്തിയെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് എംഡിഎംഎയുമായി പിടികൂടിയ യുവതി ലഹരിവസ്തുക്കള്‍ കടത്തിയത് സ്വകാര്യഭാഗത്ത് ഒളിപ്പിച്ച്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement