ഫോണ്‍ വിളിയേചൊല്ലി തർക്കം; കാസർഗോഡ് ലഹരിക്കടിമയായ മകൻ തലയ്ക്കടിച്ച അമ്മ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
തലയ്ക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചുമാണ് പരിക്കേൽപ്പിച്ചത്
കാസർഗോഡ് കണിച്ചിറയിൽ മൊബൈല്‍ഫോണ്‍ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മകൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് അമ്മ മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണിയാണ് മരിച്ചത്. മകന്‍ സുജിത്ത്(34) ആണ് രുഗ്മിണിയെ തലയ്ക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രുഗ്മിണി ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. സുജിത് ലഹരിക്ക് അടിമയാണെന്നാണ് വിവരം.
സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ പ്രേംസദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചു. ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. രുഗ്മണിക്ക് മറ്റൊരു മകനുമുണ്ട് .
advertisement
പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം
നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
നേരത്തെ വധശ്രമത്തിന് അറസ്റ്റിലായ സുജിത്തിനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.
Location :
Kasaragod,Kasaragod,Kerala
First Published :
October 14, 2023 8:21 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫോണ്‍ വിളിയേചൊല്ലി തർക്കം; കാസർഗോഡ് ലഹരിക്കടിമയായ മകൻ തലയ്ക്കടിച്ച അമ്മ മരിച്ചു