അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ കഴുത്തിൽ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു

Last Updated:

അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്

തിരുവനന്തപുരം: അതിർത്തി തര്‍ക്കത്തെ തുടര്‍ന്ന് അയൽവാസികൾ കഴുത്തിൽ കമ്പ് കുത്തി കയറ്റിയതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്ന നെയ്യാറ്റിൻകര അതിയന്നൂരിൽ സ്വദേശിനി വീട്ടമ്മ മരിച്ചു. അതിയന്നൂർ മരുതംകോട് സ്വദേശി വിജയകുമാരി (50) ആണ് മരിച്ചത്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 9 ന് വൈകിട്ടാണ് അയൽവാസികളായ അനീഷ്, നിഖിൽ എന്നിവർ ചേർന്ന് വീട്ടമ്മയെ ആക്രമിച്ചത്.
അതിർത്തി തർക്കത്തെ തുടർന്നായിരുന്നു വാക്കേറ്റവും ആക്രമണവും നടന്നത്. കസ്റ്റഡിയിലെടുത്തിരുന്ന പ്രതികൾ റിമാൻഡിലാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തുമെന്ന് നെയ്യാറ്റിൻകര പോലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികൾ കഴുത്തിൽ കമ്പുകുത്തിക്കയറ്റിയ വീട്ടമ്മ മരിച്ചു
Next Article
advertisement
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
'സമൂഹമാധ്യമത്തിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തി'; നിയമനടപടിക്കൊരുങ്ങി കുടുംബം
  • യുവതിയുടെ 18 സെക്കൻഡ് വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് ശേഷം ദീപക് ആത്മഹത്യ ചെയ്തു

  • ദീപക്കിന് നീതി കിട്ടാനായി കുടുംബവും സുഹൃത്തുക്കളും നിയമനടപടികൾക്ക് ഒരുങ്ങുന്നുവെന്ന് അറിയിച്ചു

  • സോഷ്യൽമീഡിയയിലൂടെ അധിക്ഷേപം ദീപക്കിനെ മാനസികമായി തളർത്തിയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു

View All
advertisement