ആപ്പിലെ പാട്ടിൽ തുടങ്ങിയ സൗഹൃദം പ്രണയമായി; ഭര്‍തൃമതി രണ്ട് കുട്ടികളെയും കൊണ്ട് വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു

Last Updated:

രണ്ട് മാസം മുൻപാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കാസർഗോഡ്: പാട്ട് ആപ്പിലൂടെ പരിചയപ്പെട്ട് ഒപ്പം പാടിയ ഭര്‍തൃമതിയായ 25കാരി പാട്ടുകാരനൊപ്പം നാടുവിട്ടു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസി യുവാവിന്റെ ഭാര്യയാണ് വയനാട്ടുകാരനായ പാട്ടുകാരന്‍ ഫിറോസിനൊപ്പം നാടുവിട്ടത്. ഭര്‍തൃവീട്ടില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് 25കാരിയെ ഏഴും മൂന്നും വയസുള്ള രണ്ട് മക്കള്‍ക്കൊപ്പം കാണാതായത്. രാത്രി 10.45 മണിക്കും രാവിലെ ഒമ്പത് മണിക്കുമിടയിലാണ് മക്കളുമായി യുവതി വീടുവിട്ടത്.
ഭര്‍ത്താവ് വിദേശത്തായിരുന്നതിനാല്‍ ബന്ധുക്കളുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് യുവതിയും മക്കളും വയനാട്ടിലെ പാട്ടുകാരനൊപ്പമാണെന്ന് കണ്ടെത്തിയത്. പൊലീസ് ഇവരെ ബന്ധപ്പെട്ടപ്പോള്‍ സ്റ്റേഷനില്‍ ഹാജരാകാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം ഇരുവരും ബേക്കല്‍ പൊലീസില്‍ ഹാജരായി.
രണ്ട് മാസം മുൻപാണ് ആപ്പില്‍ ചേര്‍ന്ന് ഇരുവരും ഒന്നിച്ച് പാടാന്‍ തുടങ്ങിയത്. ഭാര്യയും അഞ്ചുവയസും നാലു മാസവും പ്രായമായ മക്കളും യുവാവിനുണ്ട്. ഒന്നിച്ചു പാട്ടു പാടി ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വാടക ക്വാര്‍ടേഴ്‌സിലാണ് യുവാവ് ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിക്കുന്നത്. എല്ലാ വിവരവും അറിഞ്ഞു കൊണ്ട് തന്നെയാണ് യുവതി വീടുവിട്ടതെന്നാണ് വിവരം.
advertisement
സംഭവ ദിവസം പുലർച്ചെ വയനാട്ടില്‍ നിന്നും കാറുമായി വന്ന് ഫിറോസ് യുവതിയേയും മക്കളെയും കൂട്ടി പോകുകയായിരുന്നു. ഭാര്യ കാമുകനൊപ്പം നാടുവിട്ട വിവരമറിഞ്ഞ് ഭര്‍ത്താവ് വിദേശത്ത് നിന്നും തിങ്കളാഴ്ച നാട്ടില്‍ എത്തി. ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും സ്റ്റേഷനിലെത്തിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതി കോടതിയില്‍ നിന്നും ഫിറോസിനൊപ്പം പോയി. രണ്ട് മക്കളെയും പിതാവ് കോടതിയില്‍ നിന്നും ഏറ്റുവാങ്ങുകയും ചെയ്തു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആപ്പിലെ പാട്ടിൽ തുടങ്ങിയ സൗഹൃദം പ്രണയമായി; ഭര്‍തൃമതി രണ്ട് കുട്ടികളെയും കൊണ്ട് വിവാഹിതനായ ഗായകനൊപ്പം നാടുവിട്ടു
Next Article
advertisement
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
ശാന്തി നിയമനം: ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം
  • ഹൈക്കോടതി വിധി വളച്ചൊടിച്ചുവെന്ന് അഖില കേരള തന്ത്രി സമാജം, തെറ്റായ വസ്തുതകൾ പ്രചരിപ്പിച്ചെന്ന് ആരോപണം.

  • തന്ത്രിമാർക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം നിലനിർത്തണമെന്ന് തന്ത്രി സമാജം ഹൈക്കോടതിയെ സമീപിച്ചു.

  • തന്ത്രിമാരുടെ അവകാശം നിഷേധിക്കപ്പെട്ടതിനെ ചോദ്യം ചെയ്യുക മാത്രമാണ് തന്ത്രി സമാജം ചെയ്തതെന്ന് പ്രസ്താവന.

View All
advertisement