നൂറ്, ഇരുന്നൂറ്, അഞ്ഞൂറ് എന്നിങ്ങനെയായിരുന്നു സ്വാമിമാരിൽ നിന്ന് ഇവർ പിരിച്ചിരുന്നത്. കർണാടക, ആന്ധ്രാ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നൽകുന്നത്. വേഷം മാറിയെത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ സ്വാമിമാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിനു ശേഷമാണ് മിന്നൽ പരിശോധന നടത്തിയത്.
പിടികൂടിയ 7200 രൂപയിൽ ആറായിരം രൂപയിലധികം തന്റെ പണമാണെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാദിച്ചു. പിരിഞ്ഞു കിട്ടുന്ന പണം ഏജന്റിന് കൈമാറുകയും പരിശോധനയുണ്ടായാല്‍ ക്രമപ്പെടുത്തുക ലക്ഷ്യമിട്ടാണ് ഇത്തരത്തിൽ പണമുണ്ടെന്ന് രേഖപ്പെടുത്തിയതെന്നാണ് വിജിലൻസ് പറയുന്നത്. എന്നാൽ പണം കൊടുത്താൽ മാത്രമേ രേഖകളിൽ ഉദ്യോഗസ്ഥർ സീൽ പതിക്കുകയുള്ളൂ. ഇത് വാളയാറിലെ പതിവാണെന്നും എന്ന് ഡ്രൈവർമാർ പറഞ്ഞു. (പ്രതീകാത്മക ചിത്രം)