നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ഭർത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച യുവതി ആശുപത്രിയിൽ; ആന്തരികാവയവങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

    ഭർത്താവ്​ ബലമായി ആസിഡ്​ കുടിപ്പിച്ച യുവതി ആശുപത്രിയിൽ; ആന്തരികാവയവങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

    നിലവിൽ ട്യൂബി​ലൂടെയാണ്​ ഭക്ഷണം നൽകുന്നത്​. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛർദ്ദിക്കുന്നു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡൽഹി: ഭർത്താവ്​ ബലമായി 25 കാരിയായ യുവതിയെ ആസിഡ് കുടിപ്പിച്ചു. ആന്തരികാവയങ്ങൾ കത്തിക്കരിഞ്ഞ യുവതി അത്യാസന്ന നിലയിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.​ മധ്യപ്രദേശിൽ ജൂൺ 28നാണ്​ സംഭവം. ഡൽഹി വനിതാ കമ്മീൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. പൊലീസ്​ കേസ്​ കൈകാര്യം ചെയ്യുന്നതിൽ അലംഭാവം കാട്ടി​യെന്നും ഇരയ്ക്ക്​ നീതി വേണമെന്നും കത്തിൽ പറയുന്നു.

      Also Read- ബൈക്കിൽ കാമുകിക്കൊപ്പം യാത്ര ചെയ്ത 27കാരനെ കാമുകിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

      ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ്​ സംഭവം. ജൂൺ 28ന്​ ഭർത്താവും സഹോദരിയും ​ചേർന്ന്​ ബലമായി ആസിഡ്​ കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്​ധ ചികിത്സക്കായി ജൂലൈ 18ന്​ ഡൽഹിയിലെത്തിക്കുകയായിരുന്നു. അവിടെവെച്ച്​ യുവതിയുടെ സഹോദരൻ വനിതാ കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്​തു. പിന്നീട്​ സബ്​ ഡിവിഷനൽ മജിസ്​ട്രേറ്റെത്തി മൊഴി രേഖപ്പെടുത്തുകയായിരുന്നു.

      Also Read- വീടുകുത്തിത്തുറന്ന് കവർച്ച; 23 പവൻ സ്വർണനാണയങ്ങളും അഞ്ച് പവന്റെ സ്വർണബിസ്ക്കറ്റും നഷ്ടമായി

      അഞ്ചുദിവസത്തിന്​ ശേഷമാണ്​ യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തത്​. സ്​ത്രീധന നിരോധന നിയമപ്രകാരമാണ് ഭർത്താവിനെതിരെ കേസ്​ എടുത്തിരിക്കുന്നത്. എന്നാൽ, മറ്റു നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് പൊലീസിനെതിരെ ആക്ഷേപം ഉയരുന്നത്. ദുർബലമായ എഫ്​ ഐ ആറാണ്​ മധ്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്​തതെന്നും ആസിഡ്​ ആക്രമണത്തെക്കുറിച്ച്​ പരാമർശിച്ചി​ട്ടില്ലെന്നും വനിത കമ്മീഷൻ മുഖ്യമന്ത്രിക്ക്​ അയച്ച കത്തിൽ പറയുന്നു.

      Also Read- പന്ത്രണ്ട് വയസുള്ള മകനൊപ്പം അമ്മയുടെ 'അശ്ലീല നൃത്തം'; വനിതാ കമ്മീഷൻ ഇടപെട്ടതോടെ എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് പൊലീസ്

      ഭർത്താവിന്​ മറ്റൊരു സ്​ത്രീയുമായി ബന്ധ​മുണ്ടായിരുന്ന കാര്യം യുവതി മനസ്സിലാക്കി. ഇതോടെയാണ് ഭർത്താവ്​ ക്രൂര മർദനം തുടങ്ങിയത്. പിന്നീട്​ സഹോദരിക്കൊപ്പം ചേർന്ന് ബലംപ്രയോഗിച്ച് യുവതിയെ ആസിഡ്​ കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്​ടർമാർ പറഞ്ഞതായി വനിത കമ്മീഷൻ അയച്ച കത്തിൽ പറയുന്നു. നിലവിൽ ട്യൂബി​ലൂടെയാണ്​ ഭക്ഷണം നൽകുന്നത്​. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛർദ്ദിക്കുകയാണെന്നും കത്തിൽ പറയുന്നു.

      Also Read- ലോക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി പിടിയില്‍

      യുവതി ജീവിതത്തിലേക്ക്​ തിരിച്ചുവരുമെന്ന്​ പ്രതീക്ഷിക്കുന്നില്ലെന്നാണ് ഡോക്​ടർമാർ അറിയിച്ചിരിക്കുന്നത്. ഇത്തരം ഗുരുതരമായ കേസ്​ മധ്യപ്രദേശ്​ പൊലീസ്​ കൈകാര്യം ചെയ്യുന്ന രീതി ലജ്ജാകരമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ ആവശ്യം.
      Published by:Rajesh V
      First published:
      )}