അമ്മായിയമ്മയെ 22കാരി കൊലപ്പെടുത്തി; ഭാരം കാരണം മൃതദേഹം ഒളിപ്പിക്കാനാകാതെ കുടുങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
മൃതദേഹം ബാഗിലാക്കി വേറെ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം മൃതദേഹം മാറ്റാൻ യുവതിക്ക് സാധിച്ചില്ല
വാദപ്രതിവാദങ്ങള്‍ക്കിടെ 22കാരി അമ്മായിയമ്മയെ തല ചുവരിലിടിച്ചും കുത്തിയും കൊലപ്പെടുത്തി. മൃതദേഹം ഭാരക്കൂടുതൽ കാരണം ഒളിപ്പിക്കാനാകാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മഹാരാഷ്ട്രയിലെ ജൽനയിലാണ് സംഭവം. 45കാരിയായ സവിത ശിംഗാരെയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകള്‍ പ്രതീക്ഷ പിടിയിലായി.
ആറുമാസത്തിന് മുന്‍പായിരുന്നു പ്രതീക്ഷയുടെ വിവാഹം. ജൽനയിലെ പ്രിയദര്‍ശനി കോളനിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു കുടുംബം. ചൊവ്വാഴ്ച രാത്രിയാണ് അമ്മായിയമ്മയും മരുമകളും തമ്മിൽ വഴക്കുണ്ടായത്. ഇതു പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിനിടെ അമ്മായിയമ്മയുടെ തല പ്രതീക്ഷ ചുവരിൽപിടിച്ച് ഇടിക്കുകയായിരുന്നു. ഇതുകൊണ്ട് അരിശംതീരാതെ അടുക്കളയിലെ കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തു.
കൊലനടത്തിയശേഷം മൃതദേഹം ഒളിപ്പിക്കാന്‍ പ്രതീക്ഷ ശ്രമിച്ചു. ബാഗിലാക്കി വേറെ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഭാരക്കൂടുതല്‍ കാരണം മൃതദേഹം ബാഗിനുള്ളിലാക്കാൻ പ്രതീക്ഷയ്ക്ക് സാധിച്ചില്ല. ഇതോടെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ബുധനാഴ്ച രാവിലെയോടെ കടന്നുകളയുകയായിരുന്നു. രാവിലെ വീട്ടുടമ എത്തിയപ്പോഴാണ് സവിതയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു.
advertisement
പൊലീസ് അന്വേഷണത്തിനൊടുവില്‍ താൽകാലിക അഭയം തേടിയ സ്ഥലത്ത് നിന്ന് പ്രതീക്ഷയെ പിടികൂടുകയായിരുന്നു. തലക്കേറ്റ പരിക്കിനെ തുടർന്നാണ് സവിതയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Location :
Jalna,Jalna,Maharashtra
First Published :
April 03, 2025 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമ്മായിയമ്മയെ 22കാരി കൊലപ്പെടുത്തി; ഭാരം കാരണം മൃതദേഹം ഒളിപ്പിക്കാനാകാതെ കുടുങ്ങി