HOME /NEWS /Crime / മലപ്പുറത്ത് രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും തട്ടിയ വനിത എഎസ്ഐ അറസ്റ്റില്‍

മലപ്പുറത്ത് രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും തട്ടിയ വനിത എഎസ്ഐ അറസ്റ്റില്‍

 തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണവും ഒന്നരലക്ഷം രൂപയും. ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചെന്നാണു പരാതി.

  • Share this:

    മലപ്പുറം: രണ്ടുപേരിൽ നിന്നായി 8.5 ലക്ഷം രൂപയും 93 പവന്‍ സ്വര്‍ണവും വാങ്ങി കബളിപ്പിച്ചെന്ന കേസിൽ വനിത പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. തവനൂർ സ്വദേശിനി ആര്യശ്രീയെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വർഷത്തിനകം സ്വർണവും 3 ലക്ഷം രൂപ ലാഭവും നൽകാമെന്ന് വാഗ്ദാനം നൽകി 2017ൽ തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93 പവൻ സ്വർണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു. ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപയും വാങ്ങി കബളിപ്പിച്ചെന്നാണു പരാതി.

    Also read-വീട്ടുമുറ്റത്ത് ബാറിനു സമാനമായി വാൻ സജ്ജീകരിച്ച് കോക്ടെയ്ൽ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ‌

    എന്നാൽ പിന്നീട് ഇയാളിൽ നിന്ന് തന്നെ ഒന്നര ലക്ഷം രൂപ വാങ്ങുകയായിരുന്നു. ആര്യശ്രീയും പഴയന്നൂർ സ്വദേശിനിയും പഴയ സഹപാഠികളാണ്. സ്വർണവും പണവും തിരികെ ലഭിക്കാതിരുന്നതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2 വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ആര്യശ്രീ ഏഴര ലക്ഷം രൂപ കൈക്കലാക്കിയത്. ഇരുവരുടെയും പരാതികളിൽ 2 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. അറസ്റ്റിലായ ആര്യശ്രീയെ കോടതി റിമാൻഡ് ചെയ്തു.

    First published:

    Tags: ARRESTED, Cheating Case, Crime malappuram