തിരുവനന്തപുരം: വാഹനത്തിൽ കോക്ടെയിൽ വിൽപന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന. എക്സൈസിന് വാട്സ്ആപ്പ് വീഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇഷാൻ നിഹാൽ പിടിയിലായത്.
സംഭവസ്ഥലത്ത് നിന്ന് 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. സമൂഹമാധ്യമങ്ങളിൽ കോക്ടെയിൽ വില്പനയെക്കുറിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു. സ്ഥലത്ത് ആൾക്കൂട്ടം വർധിച്ചതോടെ നാട്ടുകാർ എക്സൈസിന് പരാതി നൽകിയിരുന്നു.
Also Read-‘പൊറോട്ടയ്ക്ക് ചൂട് കുറഞ്ഞു’; പത്തനംതിട്ടയിൽ ഹോട്ടലുടമയ്ക്കും ഭാര്യക്കും മര്‍ദനം
എക്സൈസ് എത്തി വാഹനത്തിലും വീട്ടിലും പരിശോധന നടത്തി. അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നൽകി കോക്ടെയിൽ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനം എക്സൈസ് പിടിച്ചെടത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime, Thiruvananthapuram