ഇന്റർഫേസ് /വാർത്ത /Buzz / ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം

ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്‍റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം

Video grab from the match. (Credit: Twitter)

Video grab from the match. (Credit: Twitter)

അതേസമയം തന്നെ ഈ വീഡിയോ ക്ലിപ്പിന്റെ ആധികാരികത സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പ് ആയിരിക്കാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.

  • Share this:

ചില കായിക മത്സരങ്ങളിൽ ആ മത്സരത്തേക്കാൾ കൂടുതൽ പ്രേക്ഷകശ്രദ്ധ അത് കാണാനെത്തിയ കാണികളിൽ ചിലർ പിടിച്ചു പറ്റാറുണ്ട്. അത്തരം പല റിപ്പോർട്ടുകളും പലപ്പോഴായി വന്നിട്ടുമുണ്ട്. കാണികളിൽ ചിലരുടെ പ്രതികരണം മീമുകളും ട്രോളുകളുമായി പ്രചരിക്കാറുണ്ട്. അവയിൽ പലതും ദേശീയ, അന്തർദ്ദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മിക്കവാറും ക്രിക്കറ്റ്, ഫുട്‍ബോൾ, ബേസ്ബോൾ തുടങ്ങിയ മത്സരങ്ങളിലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ കാണികളിലെ രണ്ടോ മൂന്നോ സുന്ദരികളെ ഫോക്കസ് ചെയ്തതിന്റെ പേരിൽ നിരവധി ക്യാമറാമാന്മാർ കളിയാക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരത്തിലെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഫുട്ബോൾ മത്സരം കാണാനെത്തിയ ഒരു യുവതിയെ കണ്ട് കമന്‍റേറ്റർ എല്ലാം മറന്ന് പാട്ടുപാടുന്നതാണ് വീഡിയോയിൽ. കാണികൾക്കിടയില്‍ ഒരു സുന്ദരിയെ കണ്ടതോടെ ജോലി പോലും മറന്ന് പാട്ടുപാടുന്നയാളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരമാണ് നേടിയത്.  കാലുകള്‍ രണ്ടും കസേരയിൽ ഉയർത്തി വച്ച് ച്യൂയിംഗ് ചവച്ചിരിക്കുന്ന ഒരു യുവതിയാണ് ദൃശ്യങ്ങളിൽ. ഇവരെ കണ്ടതോടെ അറബ് കമന്‍റേറ്റർ പാട്ട് പാടാൻ തുടങ്ങുകയായിരുന്നു. ക്യാമറാമാൻ ഒന്നിലേറെ തവണ ആ യുവതിയെ തന്നെ സൂം ചെയ്യുന്നുമുണ്ട്. എന്തായാലും ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. യുവതിയെ 'സൂം' ചെയ്ത് കാണിച്ചതിനെതിരെയാണ് വിമർശനം കനക്കുന്നത്.

Also Read-ഒടുവിൽ പ്രണയം പരാജയപ്പെട്ടു; കൈകൾ ചങ്ങലയിൽ ബന്ധിച്ച കമിതാക്കൾ 123 ദിവസത്തിനു ശേഷം ചങ്ങല അഴിച്ചു

ആ യുവതിയെ ക്യാമറാമാൻ സൂം ചെയ്തത് ശരിയായില്ലെന്നും അദ്ദേഹത്തെ ആ ജോലിയിൽ നിന്നും നീക്കണമെന്നും വരെ ട്വിറ്ററിൽ ചിലർ ആവശ്യപ്പെടുന്നുണ്ട്.  ഇതിനകം 21 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞ ഈ വീഡിയോയ്‌ക്കെതിരെ ശക്തമായ രോഷമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

അതേസമയം തന്നെ ഈ വീഡിയോ ക്ലിപ്പിന്റെ ആധികാരികത സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഒരുപക്ഷെ ഇത് എഡിറ്റ് ചെയ്ത വീഡിയോ ക്ലിപ്പ് ആയിരിക്കാമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. യുവതിയെ സൂം ചെയ്തുകൊണ്ടുള്ള, വീഡിയോയുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്‍റെ തന്നെ ആവർത്തനമാണെന്ന് ഒരു ട്വിറ്റർ ഉപയോക്താവ് സൂചിപ്പിക്കുന്നു. രണ്ടാമത്തെ ക്ലിപ്പിൽ ചാനലിന്റെ ലോഗോ ഇല്ലെന്നത് അതിനു തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മറ്റൊരാളാകട്ടെ, ആ കമന്റേറ്ററിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ആ യുവതിയുടെ സൗന്ദര്യത്തെ പ്രകീർത്തിച്ചുകൊണ്ട് കമന്റേറ്റർ കവിത ആലപിച്ചത് അനുചിതമാണെങ്കിലും അതൊരു കുറ്റമൊന്നുമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

കമന്റേറ്റർ ആലപിക്കുന്ന ഗാനത്തിന്റെ വരികൾ മനസിലാക്കാൻ കഴിയാത്തതിനാൽ ഒരുപാട് പേർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ അത് നീക്കാനായി ഒരു ട്വിറ്റർ ഉപയോക്താവ് ആ ഗാനത്തിന്റെ വരികളും അതിന്റെ വിവർത്തനവും മറ്റുള്ളവർക്കു വേണ്ടി കമന്റായി പോസ്റ്റ് ചെയ്തിട്ടുണ്ട്.

First published:

Tags: Football, Viral