കൊല്ലപ്പെട്ട ദേവിക മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം കാമുകന്‍ കീഴടങ്ങി
- Published by:Arun krishna
- news18-malayalam
Last Updated:
യുവതി തന്‍റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സതീഷ് പൊലീസിന് മൊഴി നല്‍കി
കാസര്‍ഗോഡ് കാഞ്ഞങ്ങാട് യുവതിയെ കാമുകന്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉദുമ ,ബാര, മുക്കുന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവികയാണ് കൊല്ലപ്പെട്ടത്. യുവതിയെ കൊന്ന ശേഷം കാമുകന്‍ ബോവിക്കാനം സ്വദേശി സതീഷ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലോഡ്ജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മരിച്ച ദേവികയും സതീഷും പ്രണയത്തിലായിരുന്നു. യുവതിയെ സതീഷ് ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയും വെട്ടിക്കൊല്ലുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. യുവതി തന്‍റെ ജീവിതത്തില്‍ ബുദ്ധിമുട്ടുണ്ടാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
അതേ സമയം പ്രതിയുടെ മൊഴി പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. സതീഷ് കഴിഞ്ഞ 15 ദിവസമായി പുതിയകോട്ടയിലെ ഈ ലേഡ്ജിലാണ് താമസം. ദേവികയ്ക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. കൊല നടത്തിയ സതീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Location :
Kasaragod,Kasaragod,Kerala
First Published :
May 16, 2023 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലപ്പെട്ട ദേവിക മേക്കപ്പ് ആര്‍ട്ടിസ്റ്റ്; ലോഡ്ജിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കൊന്ന ശേഷം കാമുകന്‍ കീഴടങ്ങി