advertisement

മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു

Last Updated:

ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും

News18
News18
ബിലാസ്പൂർ: സോഷ്യൽ മീഡിയയിൽ ബ്ലോക്ക് ചെയ്തതിലുള്ള തർക്കത്തിൽ യുവാവിനെ കാമുകി കുത്തിക്കൊന്നു. ഛത്തീസ്ഗഢിലെ ബിലാസ്പൂരിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഹോട്ടൽ ജീവനക്കാരനായ കംത പ്രസാദ് സൂര്യവംശി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി റോഷ്നി സൂര്യവംശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആറ് മാസം മുൻപ് ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കംത പ്രസാദ് റോഷ്നിയുമായി അകലം പാലിക്കുകയും ഫോണിലും മെസേജുകളിലും ഇവരെ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതിൽ പ്രകോപിതയായ പ്രതി യുവാവിന് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുകയും കത്തി കൈവശം വെച്ച് ഇയാളുടെ വീട്ടിലെത്തുകയുമായിരുന്നു.
കംത പ്രസാദ് വീടിന്റെ വാതിൽ തുറന്ന ഉടൻ റോഷ്നി ഇയാളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടു. ഫോൺ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും റോഷ്നി കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് യുവാവിന്റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. യുവാവിന്റെ റൂംമേറ്റ് ബഹളം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഇയാൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ബി.ജെ.പി നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ രാജേഷ് സൂര്യവംശിയുടെ അനന്തരവനാണ് കൊല്ലപ്പെട്ട കംത പ്രസാദ്. പേടിപ്പിക്കാൻ വേണ്ടിയാണ് കത്തി കരുതിയതെന്നാണ് യുവതി പോലീസിന് നൽകിയ പ്രാഥമിക മൊഴി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത കാമുകനെ യുവതി വീട്ടിലെത്തി കുത്തിക്കൊന്നു
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement