പണത്തെ ചൊല്ലിയുള്ള തർക്കം; അമ്മായിഅമ്മയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് മരുമകൾ

Last Updated:

ഉറങ്ങിക്കിടന്ന അമ്മായിഅമ്മയുടെ മുഖത്തേക്ക് എണ്ണ തിളപ്പിച്ച് ഒഴിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വിശാഖപട്ടണം: പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർതൃമാതാവിന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് യുവതി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലുള്ള ചുക്ക ലക്ഷ്മി (55) എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ മകന്റെ ഭാര്യയായ ചുക്ക സ്വരൂപയാണ് തിളച്ച എണ്ണ ഒഴിച്ചത്.
ആക്രമണത്തിൽ ലക്ഷ്മിയുടെ മുഖത്തും കൈകളിലും തോളിലും ഗുരുതരമായി പൊള്ളലേറ്റു. സംസ്ഥാന സർക്കാരിന്റെ 'ജഗനന്ന ചെയ്യുത' പദ്ധതി പ്രകാരം ലക്ഷ്മിക്ക് ലഭിച്ച പണവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
പദ്ധതി പ്രകാരം 18,000 രൂപയാണ് ലക്ഷ്മിക്ക് ലഭിച്ചത്. ഈ പണം തനിക്ക് നൽകണമെന്ന് സ്വരൂപ ലക്ഷ്മിയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ സ്വരൂപയുടെ ആവശ്യം ലക്ഷ്മി അംഗീകരിച്ചില്ല. ഇതേ തുടർന്ന് അമ്മായിഅമ്മയും മരുമകളും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് സ്വരൂപ തിളച്ച എണ്ണ ലക്ഷ്മിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
advertisement
രണ്ട് മണിക്കൂറോളം ഇരുവരും തമ്മിൽ പണത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടായെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷം ലക്ഷ്മി ഉറങ്ങാൻ പോയി. ഈ സമയത്ത് അടുക്കളയിൽ കയറിയ സ്വരൂപ പാചകം ചെയ്യാനുപയോഗിക്കുന്ന എണ്ണ തിളപ്പിച്ച് ലക്ഷ്മിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു.
ലക്ഷ്മിയുടെ മുഖത്തും തോളിലും കൈകളിലുമാണ് എണ്ണ വീണത്. ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മുപ്പത് ശതമാനം പൊള്ളലേറ്റ ലക്ഷ്മിയുടെ ആരോഗ്യനില നിലവിൽ തൃപ്തികാരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
You may also like:കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: 'രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞില്ല, എന്നെ പൊട്ടനാക്കിയ അവളെ ഇനി വേണ്ട': ഭർത്താവ് വിഷ്ണു
ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം മരുമകൾ സ്വരൂപയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
advertisement
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരനെ വിവാഹം ചെയ്തു; ബാലവിവാഹത്തിന് യുവതിക്കെതിരെ കേസ്
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരനെ വിവാഹം ചെയ്ത യുവതിക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത ഇരുപതുകാരിക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തത്. ബെംഗളുരുവിലാണ് സംഭവം.
You may also like:41 വർഷമായി യുവാവ് കാട്ടിൽ; സ്ത്രീകളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അറിവില്ല
ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥിനിയാണ് യുവതി. ചിക്കമംഗലുരു സ്വദേശിയായ 17 കാരനെയാണ് യുവതി ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും തമ്മിലുള്ള വിവാഹം വീട്ടുകാർ എതിർത്തെങ്കിലും യുവതി ആൺകുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു.
advertisement
അതേസമയം, തനിക്ക് 21 വയസ്സ് പ്രായമുണ്ടെന്നായിരുന്നു ആൺകുട്ടി യുവതിയെ അറിയിച്ചിരുന്നത്. ജൂൺ പതിനാറിന് ബെംഗളുരുവിലെ ക്ഷേത്രത്തിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ആൺകുട്ടിയുടെ വീട്ടുകാരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
വിവാഹത്തെ കുറിച്ച് നാട്ടുകാർ അറിഞ്ഞതോടെ ചൈൽഡ് ഹെൽപ്പ്ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നാലെയാണ് പൊലീസ് യുവതിക്കെതിരേയും ആൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും കേസെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പണത്തെ ചൊല്ലിയുള്ള തർക്കം; അമ്മായിഅമ്മയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് മരുമകൾ
Next Article
advertisement
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം
  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement