പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യോഗ ക്ലാസിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകൻ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു.
കൊച്ചി: യോഗ ക്ലാസിനിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യോഗ അധ്യാപകന്‍ അറസ്റ്റില്‍.വെല്ലിങ്ടണ്‍ ഐലന്‍ഡില്‍ താമസിക്കുന്ന മട്ടാഞ്ചേരി നോര്‍ത്ത് ചെറളായി സ്വദേശി അജിത്ത് (38) ആണ് അറസ്റ്റിലായത്. ഇയാൾ മുളവുകാട് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ താത്കാലിക യോഗ അധ്യാപകനായി ജോലിചെയ്തു വരികയായിരുന്നു.
ഇതിനിടെ യോഗ ക്ലാസിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടർന്ന് പരാതിയിൽ മുളവുകാട് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Location :
Kochi,Ernakulam,Kerala
First Published :
September 10, 2023 3:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ യോഗ ക്ലാസിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരിശീലകൻ അറസ്റ്റില്‍


