advertisement

ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Last Updated:

കൊച്ചുവേളി- പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്

Rapid Read
വെങ്കിടേശൻ
വെങ്കിടേശൻ
കാസർഗോഡ്: ട്രെയിൻ യാത്രയ്ക്കിടെ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്‌വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി കൊച്ചുവേളി- പോർബന്ദർ എക്സ്പ്രസിലാണ് മംഗളൂരുവിലെ കോളേജിലെ എംബിഎ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ജനറൽ കോച്ചിലായിരുന്നു സംഭവം.
ഇതും വായിക്കുക: 'അയൽവാസിയായ സത്രീയുടെ അസഭ്യവർഷത്തിൽ മനംനൊന്ത്’ തിരുവനന്തപുരത്ത് 18കാരി തൂങ്ങിമരിച്ച നിലയിൽ‌
വെങ്കിടേഷ് കണ്ണൂർമുതൽ വിദ്യാർഥിനിയെ ശല്യം ചെയ്തിരുന്നു. വണ്ടി കാഞ്ഞങ്ങാട്ടെത്തിയപ്പോൾ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ബഹളം വെച്ചതോടെ സീറ്റിൽനിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റു യാത്രക്കാർ വെങ്കിടേശനെ തടഞ്ഞുവെച്ച് കാസർഗോഡ് എത്തിയപ്പോൾ റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. വിദ്യാർത്ഥിനി ഇ-മെയിലിൽ നൽകിയ പരാതിയെതുടർന്ന് റെയിൽവേ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൊസ്ദുർഗ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിൻ യാത്രക്കിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
Next Article
advertisement
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത് ഷാ
ക്രിസ്തുവിന്‍റെ അനുയായികള്‍ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം; ഭരണത്തിലെത്തിയാൽ രണ്ടു വർഷത്തിൽ എയിംസ് പണി തുടങ്ങും; അമിത്
  • എൻഡിഎയ്ക്ക് വോട്ട് ചെയ്യണമെന്ന് ക്രിസ്തുവിന്റെ അനുയായികൾക്ക് അമിത് ഷാ ആഹ്വാനം ചെയ്തു

  • കേരളത്തിൽ എൻഡിഎ ഭരണത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസ് പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചു

  • എൽഡിഎഫും യുഡിഎഫും അഴിമതിയിലാണ് Kerala ഭരിച്ചത്, BJP വരണം എന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു

View All
advertisement