ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Last Updated:

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്തെത്തി വിദ്യാർത്ഥിനിയുമായി യുവാവ് സൗഹൃദം ശക്തമാക്കി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ ആണ് പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് ഇയാൾ പീഡിപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്തെത്തി വിദ്യാർത്ഥിനിയുമായി ശ്രീകാന്ത് സൗഹൃദം ശക്തമാക്കി. തുടർന്ന് പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
കെട്ടിട നിർമാണ തൊഴിലാളിയാണ് അറസ്റ്റിലായ ശ്രീകാന്ത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
ഇടുക്കി മറയൂരില്‍ 13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്. 13 കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു.
വിചാരണയ്ക്കിടെ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറി. എന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് സനീഷ് ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Next Article
advertisement
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി എറ്റവും വലിയ ഒറ്റകക്ഷി
  • മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് വൻ വിജയം; ബിജെപി 129 സീറ്റുകൾ നേടി

  • മഹാവികാസ് അഘാഡിക്ക് പലയിടത്തും തിരിച്ചടി നേരിട്ടു; കോൺഗ്രസ് 34, ശിവസേന(യുബിടി)ക്ക് 8 സീറ്റുകൾ

  • മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലും മഹായുതി സഖ്യം വിജയം ആവർത്തിക്കുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു

View All
advertisement