ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

Last Updated:

മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്

പ്രതീകാത്മക ദൃശ്യം
പ്രതീകാത്മക ദൃശ്യം
കോട്ടയം: തലപ്പലത്ത് അമ്പാറയില്‍ ഒപ്പംതാമസിച്ചിരുന്ന സ്ത്രീയെ യുവാവ് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. ഭാര്‍ഗവി(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കൊച്ചുപുരക്കല്‍ ബിജുമോൻ അറസ്റ്റിലായി. കൊലപാതകം നടത്തിയശേഷം ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം നടന്നത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും കഴിഞ്ഞ രണ്ടുവര്‍ഷമായി ഒരുമിച്ചായിരുന്നു താമസം. ഇന്നലെ രാത്രി മദ്യപിച്ചശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബിജുമോന്‍ ഭാര്‍ഗവിയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കൃത്യംനടത്തിയ ശേഷം ബിജുമോന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയാണ് ഭാർഗവിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റിയത്. ബിജുമോനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇയാളെ നാളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഭാർഗവിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
advertisement
News Summary- The young man killed the woman who was staying with him in Thalapalam in Ampara near Kottayam. Bhargavi (48) was killed
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി
Next Article
advertisement
Love Horoscope Dec 11 | പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
പ്രണയം ആഴത്തിലാക്കാൻ അവസരം ലഭിക്കും; പങ്കാളിയോട് വൈകാരിക അടുപ്പം നിലനിർത്തും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധം ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • വിവാഹാലോചനകൾക്കും കുടുംബ ബന്ധങ്ങൾക്കും അനുകൂലമായ ദിവസമാണ്

  • പങ്കാളിയുമായി തുറന്ന ആശയവിനിമയം നടത്താൻ നിർദ്ദേശിക്കുന്നു

View All
advertisement