തിരുവനന്തപുരത്ത് അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്ന അജി ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.
തിരുവനന്തപുരം: അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റില്‍. അരുവിക്കര മുളയറ കരിനെല്ലിയോട് നാലുസെന്റ് കോളനിയില്‍ അജി (40) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. ലഹരിക്ക് അടിമയായ അജി അയല്‍വാസിയായ മനോഹരന്റെ വീട്ടിലെത്തി ബഹളം വെക്കുകയായിരുന്നു ഇതിനു പിന്നാലെ വെട്ടുക്കത്തി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.
അക്രമത്തിൽ മനോഹരന്റെ തലയില്‍ ഗുരുതരമായി പരിക്കേറ്റു. തുടർന്ന് ഇയാളെ നാട്ടുകാര്‍ ചേർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെയിൽ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിനു പിന്നാലെ അജി ഒളിവില്‍ പോകുകയായിരുന്നു. പിന്നാലെ അജിയെ ചേപ്പോട് പാറമടയില്‍ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
ഇയാൾ പോക്സോ കേസില്‍ ഏതാനും ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ക്കെതിരെ ആര്യനാട് സ്റ്റേഷനില്‍ മറ്റൊരു വധശ്രമക്കേസ് നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
September 10, 2023 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് അയല്‍വാസിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍


