ആറു മാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നുണ്ട്.
ആലപ്പുഴ: യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ചനിലയില്‍(Death) കണ്ടെത്തി. കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി എ മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണ് മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഷ്‌കറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
ഏഴു മാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുതുകുളം കുറങ്ങാട്ട് ചിറയില്‍ മഞ്ജുവിനെ വിവാഹം കഴിച്ച് മഞ്ജുവിന്റെ വീട്ടില്‍ താമസിക്കുകയായിരുന്നു അഷ്‌കര്‍. ആറു മാസം മുന്‍പാണ് ഇരുവരും എറണാകുളത്ത് വച്ച് വിവാഹിതരായി.
ഞായറാഴ്ച രാവിലെ 6.30ന് വീടിന്റെ അടുക്കളഭാഗത്തത്ത് മരിച്ച നിലയയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടതിനെതുടര്‍ന്ന് മഞ്ജുവും മാതാവ് വിജയമ്മയും നാട്ടുകാരെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ എത്തി കനകക്കുന്ന് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്തു. പൊലീസും സയന്റിഫിക് വദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
advertisement
മകന്‍ ശനിയാഴ്ച രാത്രിയോടെ തന്നെ വിളിച്ചുവെന്ന് അഷ്‌കറിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. തനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്നും ഭാര്യ മാനസികമായി പീഡിപ്പിക്കുകയാണെന്നും തിരികെ വരികയാണെന്നും മകന്‍ പറഞ്ഞിരുന്നു. മൃതദേഹത്തില്‍ അസ്വഭാവിക പാടുകള്‍ ഉള്ളത് കൂടുതല്‍ സംശയത്തിന് ഇടവരുത്തുന്നുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ജീവനോടെ അടക്കം ചെയ്തു; ഭാര്യ പൊലീസ് കസ്റ്റഡിയില്‍
ഭര്‍ത്താവിന് അമരത്വം ലഭിക്കാന്‍ ഭാര്യ ജീവനോടെ അടക്കം ചെയ്തു. കഴിഞ്ഞദിവസം പെരുമ്പാക്കത്തായിരുന്നു സംഭവം. കലൈഞ്ജര്‍ കരുണാനിധി നഗറില്‍ താമസിക്കുന്ന നാഗരാജാണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ(55) പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വീടിന് പിന്നില്‍ അടക്കം ചെയ്തനിലയിലാണ് നാഗരാജിനെ കണ്ടെത്തിയത്.
advertisement
ഐടി കമ്പനിയില്‍ ജോലിചെയ്യുന്ന മകള്‍ വീട്ടിലെത്തിയപ്പോള്‍ അച്ഛനെ കാണാത്തതിനെതുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞദിവസം നെഞ്ചുവേദന വന്നപ്പോള്‍ താന്‍ മരിക്കാന്‍ പോവുകയാണെന്നും അമരത്വം നേടാന്‍ ജീവനോടെ അടക്കം ചെയ്യണമെന്നും ഭാര്യയോട് നാഗരാജ് പറഞ്ഞു. ദൈവത്തിനോട് സംസാരിക്കാനാകുമെന്ന് സ്വയംഅവകാശപ്പെട്ടിരുന്ന നാഗരാജ് വീടിനുപിന്നില്‍ ക്ഷേത്രം നിര്‍മിച്ച് പൂജകള്‍ നടത്തിയിരുന്നു.
ഇതിനെ തുടര്‍ന്ന് ഭാര്യ ജലസംഭരണിക്കാണെന്ന പേരില്‍ വീടിന് പിന്നില്‍ തൊഴിലാളികളെവെച്ച് കുഴിയെടുത്തു. തുടര്‍ന്ന് നാഗരാജിനെ കുഴിയിലിറക്കി മണ്ണിട്ട് മൂടുകയായിരുന്നു. മകളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. ഇതിന് ശേഷമാണ് ജീവനോടെയാണോ അടക്കം ചെയ്‌തെന്ന് അറിയാനാകുവെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് വരുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Location :
First Published :
November 22, 2021 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറു മാസം മുന്‍പ് വിവാഹിതനായ യുവാവ് ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍


