സഹപാഠിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ

Last Updated:

അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു

തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലംകോട് പുളിമൂട് പ്രസന്നാഭവനിൽ പുഷ്പ്പരാജൻ പ്രമീള ദമ്പതികളുടെ മകൻ അശ്വിൻ രാജ് (22) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അശ്വിൻ രാജിനെ കണ്ടെത്തിയത്. സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.
അശ്വിൻ രാജിന്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ കഴിഞ്ഞ ദിവസം കല്ലമ്പലത്ത് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ ശ്രേഷ്ഠയുടെ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം അശ്വിൻ മുറിയിൽ പോവുകയായിരുന്നുവെന്നും കുറച്ച് കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മുറിക്കുള്ളിൽ തുങ്ങിയ നിലയിൽ അശ്വിനെ കാണപ്പെട്ടത്. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
advertisement
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശ്രേഷ്ഠയുടെ മരണത്തിൽ അശ്വിൻ രാജ് മാനസികമായി വളരെ വിഷമത്തിൽ ആയിരുന്നെന്നും സ്കൂൾ പഠന കാലം മുതലുള്ള സുഹൃത്തിന്റെ പെട്ടെന്നുള്ള വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.
ഐടിഐ പഠനം കഴിഞ്ഞ അശ്വിൻ രാജ് സ്വന്തമായി ഡീസൽ പമ്പ് വർക്ക്‌ഷോപ്പ് നടത്തുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Crime/
സഹപാഠിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു മടങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ
Next Article
advertisement
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ ജീവനക്കാരെ പിരിച്ചുവിടുമെന്ന് ട്രംപ്
അമേരിക്ക അടച്ചുപൂട്ടലിലേക്ക്; സര്‍ക്കാർ പ്രവര്‍ത്തനം സ്തംഭനത്തിലേക്ക്; അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ്
  • അമേരിക്ക സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, അവശ്യ സേവനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ.

  • 5 ലക്ഷത്തോളം ജീവനക്കാർ അവധിയിലേക്ക്, അവധിയെടുത്താൽ പിരിച്ചുവിടുമെന്ന് ട്രംപ് മുന്നറിയിപ്പ്.

  • അമേരിക്ക 1981 ശേഷം 15-ാം ഷട്ട്ഡൗണിലേക്ക് നീങ്ങുന്നു, 2018-19 ൽ 35 ദിവസത്തെ ഷട്ട്ഡൗണ്‍ ഉണ്ടായിരുന്നു.

View All
advertisement