തിരുവനന്തപുരം കല്ലമ്പലത്ത് ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി; വിദ്യാർത്ഥിനി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. 16ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു
തിരുവനന്തപുരം: കല്ലമ്പലം മണമ്പൂരിൽ ബസ് കാത്ത് നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കാർ പാഞ്ഞുകയറി. കോളജ് വിദ്യാർത്ഥിനി മരിച്ചു. കെടിസിടി ആർട്സ് കോളേജ് എംഎ ഇംഗ്ലീഷ് വിദ്യാർത്ഥിനി ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥിനി ആൽഫിയയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകുന്നേരം 3.30നായിരുന്നു അപകടം നടന്നത്. ബസ് സ്റ്റോപ്പിൽ നിന്ന വിദ്യാർത്ഥികൾക്കിടയിലേയ്ക്ക് കൊല്ലം ഭാഗത്തു നിന്നും നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ 16ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ആതിര പി, ഗായത്രി, ആമിന, അൽഫിയ, സുമിന, നിതിൻ, നിഹാൽ, സൂര്യ, ഫഹദ്, അരുണിമ, ഫൈസ്, ആസിയ, ആദിത്, ഗംഗ, വീണ തുടങ്ങിയ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.
advertisement
പ്രാഥമിക ചികിത്സയ്ക്കായി പരിക്കേറ്റവരെ ചാത്തൻപറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഉടമയെയും ഡ്രൈവറെയും കല്ലമ്പലം പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Attingal,Thiruvananthapuram,Kerala
First Published :
March 08, 2023 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരം കല്ലമ്പലത്ത് ബസ് കാത്ത് നിന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞുകയറി; വിദ്യാർത്ഥിനി മരിച്ചു