ദുർമന്ത്രവാദമെന്ന് സംശയം; 35കാരനെ ക്രൂരമായി കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത് മൃതദേഹം ഡാമിൽ തള്ളി

Last Updated:

രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ദുർമന്ത്രവാദം മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം

മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തു
മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തു
ദുർമന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നു 35 വയസുകാരനെ ഗ്രാമവാസികള്‍ അതിക്രൂരമായി കൊലപ്പെടുത്തി. ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒഡീഷയിലെ ഗജാപതി ജില്ലയിലെ മലസപദർ ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഗോപാൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തതിനു പിന്നാലെ സമീപപ്രദേശത്തെ ഹരഭാംഗി ഡാമിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നു. ഞായറാഴ്ച രാവിലെയാണു പൊലീസ് മൃതദേഹം റിസർവോയറിൽനിന്ന് കണ്ടെടുത്തത്.
ഇതും വായിക്കുക: യുവതിയുടെ സ്വകാര്യഭാഗങ്ങളിലും ചുണ്ടിലുമുൾപ്പെടെ 80 ഓളം മുറിവുകൾ; പാലക്കാട് 46-കാരിയെ പീഡിപ്പിച്ചു കൊന്ന പ്രതി പിടിയിൽ
യുവാവ് മന്ത്രവാദം പരിശീലിക്കുന്നെന്ന സംശയത്തെ തുടർന്നാണ് അതിക്രൂര കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാഴ്ച മുമ്പ്‍ ഗ്രാമത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. യുവാവിന്റെ ദുർമന്ത്രവാദം മൂലമാണിതെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികളുടെ ആക്രമണം പേടിച്ചു യുവാവ് കുടുംബാംഗങ്ങളോടൊപ്പം സ്ഥലം വിട്ടിരുന്നു.
ഇതും വായിക്കുക: കോതമം​ഗലത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസ്; യുവതി കളനാശിനി ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയെന്ന് പൊലീസ്
എന്നാൽ ശനിയാഴ്ച തന്റെ വളർത്തുമൃഗങ്ങളെ കൂടെ കൊണ്ടുപോകാനായി ഗ്രാമത്തിൽ എത്തിയതായിരുന്നു യുവാവ്. ഇതിനിടെയാണു ആക്രമണം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു. അന്വേഷണത്തിന്റെ ഭാഗമായി 14 ഗ്രാമവാസികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി ജി ഉദയഗിരി സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സുരേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
advertisement
Summary: A 35-year-old man in Odisha was killed, his private parts mutilated, allegedly on suspicion of practising witchcraft. The incident took place at Malasapadar village under Mohana police station limits in Berhampur district of the state on Saturday night.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദുർമന്ത്രവാദമെന്ന് സംശയം; 35കാരനെ ക്രൂരമായി കൊലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ചെടുത്ത് മൃതദേഹം ഡാമിൽ തള്ളി
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement