മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു

Last Updated:

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: സൂറത്തിലെ പല്‍സാനയില്‍ 33കാരിയെ മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു. കഴിഞ്ഞ വര്‍ഷമാണ്  സംഭവം നടന്നത്. ഉമര്‍പദ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ നരേഷ് കപാഡിയയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി ആരോപിക്കുന്നു.
പല്‍സാന എന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുന്നതിന് പകരം നവസാരി റോഡില്‍ കൊണ്ടുപോയി വിവസ്ത്രയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക് മെയില്‍ ചെയ്താണ് തുടര്‍ച്ചയായി പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
advertisement
എന്നാൽ യുവതി തന്റെ ഭർത്താവിനെ ജാതീയമായി ആക്ഷേപിച്ചുവെന്ന് കാട്ടി പൊലീസുകാരന്റെ ഭാര്യ രംഗത്ത് വന്നു. യുവതിയും ഭർത്താവും വീട്ടിലെത്തി ഭർത്താവിനെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് ഭാര്യ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകി. യുവതിക്കും ഭർത്താവിനും എതിരെ പട്ടികവിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.
advertisement
കപാഡിയ നേരത്തെ പൽസാനയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു ജോലി ചെയ്തത്. പരാതിക്കാരിയായ യുവതിയുമായുള്ള കൈയാങ്കളിയുടെ വീഡിയോ വൈറലായതോടെ ഇയാളെ ഉമർപദ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ''പരാതിക്കാരിയായ യുവതിയും പൊലീസ് കോൺസ്റ്റബിളും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ പിണങ്ങിയതോടെ പരസ്പരം പരാതി നൽകുകയാണുണ്ടായത്.'' - ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
English Summary: A police constable in Surat, Gujarat, allegedly raped a 33-year-old woman last year, after he caught her without a mask. The accused is posted at the Umarpada police station of Surat. The woman has alleged that the accused abducted her from Palsana after threatening to take action against her.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാസ്ക് ധരിച്ചില്ല; 33കാരിയെ ഭീഷണിപ്പെടുത്തി പൊലീസുകാരൻ ബലാത്സംഗം ചെയ്തു
Next Article
advertisement
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി
  • പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

  • വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മൈം വീണ്ടും അവതരിപ്പിച്ചു.

  • പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

View All
advertisement