തിരുവനന്തപുരത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തകർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടിപരിക്കേൽപ്പിച്ചു. ഓട്ടോഡ്രൈവറായ രഞ്ജിത്തിനാണ് വെട്ടേറ്റത്. തിരുവനന്തപുരം വെഞ്ഞാറമൂട് കാവറയിൽ ചൊവ്വാഴ്ച്ചയാണ് സംഭവം. പച്ചക്കറി കച്ചവടക്കാരനായ പ്രസാദ് എന്നയാളാണ് രഞ്ജിത്തിനെ ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രഞ്ജിത്തിന്‍റെ കഴുത്തിലും നെഞ്ചിലും വെട്ടേറ്റത്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പൊലീസിൽ പരാതി ലഭിച്ചിട്ടില്ല. രണ്ടു പേര്‍ ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്നതും ഇതിനിടെ ഒരു സ്ത്രീ വന്ന് തടയാൻ ശ്രമിക്കുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.
അതേസമയം, തിരുവനന്തപുരത്ത് യുവാവിനെ പെട്രൊൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻകടവ് സ്വദേശിയായ ഷാജിയെ പള്ളിത്തുറ ജംഗ്ഷനിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താനാണ് ഡാനി ശ്രമിച്ചത്. സുഹൃത്തിനോടൊപ്പം പള്ളിത്തുറ ജംഗ്ഷനിൽ നിന്ന ഷാജിയെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് 32കാരൻ കൊലപ്പെടുത്താൻ ശ്രമിച്ചത്.
Location :
Thiruvananthapuram,Kerala
First Published :
December 11, 2024 6:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ യുവാവിനെ നടുറോഡിൽ വെട്ടി പരിക്കേൽപ്പിച്ചു