തൻ്റെ അമ്മാവൻ ആണെന്ന് കരുതി യുവാവ് ബസിൽ സഹയാത്രികനെ കുത്തിക്കൊന്നു
- Published by:ASHLI
- news18-malayalam
Last Updated:
ആരോഗ്യസാങ്കേതിക സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വളര്‍ന്നുവരുന്ന സംരംഭകനായിരുന്നു അക്ഷയ് ഗുപ്ത
ടെക്‌സാസിലെ ഓസ്റ്റിനില്‍ ഇന്ത്യന്‍ വംശജനായ സംരംഭകനെ സഹയാത്രികനായ ഇന്ത്യക്കാരന്‍ കുത്തികൊലപ്പെടുത്തി. മേയ് 14-ന് ഓടികൊണ്ടിരിക്കുന്ന പൊതു ബസിലാണ് സംഭവം നടന്നത്. 30 കാരനായ അക്ഷയ് ഗുപ്തയാണ് കൊല്ലപ്പെട്ടതെന്ന് ഓസ്റ്റിന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (എപിഡി) പ്രസ്താവനയിലൂടെ അറിയിച്ചു.
യാതൊരു മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെയാണ് ആക്രമണം നടന്നതെന്നും 31-കാരനായ ദീപക് കാന്‍ഡെല്‍ ആണ് അക്ഷയ് ഗുപ്തയെ കുത്തി കൊലപ്പെടുത്തിയതെന്നുമാണ് ഓസ്റ്റിന്‍ പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. കാന്‍ഡെല്‍ അക്ഷയ് ഗുപ്തയുടെ കഴുത്തിലാണ് കുത്തിയതെന്നും പോലീസ് പ്രസ്താവനയില്‍ പറയുന്നു.
കൊലയെ തുടർന്ന് ബസ് നിര്‍ത്തിയ ശേഷം കാന്‍ഡെല്‍ മറ്റ് യാത്രക്കാരോടൊപ്പം ഒന്നും സംഭവിക്കാത്തതു പോലെ പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. സംഭവ സ്ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ആരുമായും പ്രശ്നമുണ്ടാക്കാതെ അക്ഷയ് ഗുപ്ത ബസില്‍ ശാന്തമായി ഇരിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാമെന്ന് കെഎസ്എഎന്‍ നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
യാതൊരു പ്രകോപനവുമില്ലാതെ ആക്രമി പെട്ടെന്ന് എഴുന്നേറ്റ് അക്ഷയ്ക്കുനേരെ വരികയും കത്തി തലയ്ക്ക് മുകളില്‍ ഉയര്‍ത്തി അദ്ദേഹത്തെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ഗുപ്തയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.
സംഭവം നടന്നതിനു പിന്നാലെ തന്നെ പോലീസ് പ്രതിയായ കാന്‍ഡെലിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അദ്ദേഹം കൊലപാതക കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കൊലപാതക കാരണമാണ് പോലീസിനെ ഞെട്ടിച്ചത്. ആള് മാറിയാണ് അക്ഷയ് ഗുപ്തയെ കുത്തിയതെന്നായിരുന്നു കാന്‍ഡെലിന്റെ വെളിപ്പെടുത്തല്‍. തന്റെ അമ്മാവനാണെന്ന് കരുതിയാണ് അദ്ദേഹത്തെ കുത്തിയതെന്ന വിചിത്രമായ അവകാശവാദമാണ് കാന്‍ഡെല്‍ ഉന്നയിച്ചത്.
advertisement
കാന്‍ഡെലിനെതിരെ ഗുരുതരമായ കൊലകുറ്റമാണ് ഓസ്റ്റിൻ പോലീസ് ചുമത്തിയിട്ടുള്ളത്. കൊല്ലാന്‍ ഉദ്ദേശിച്ചുകൊണ്ട് ആസൂത്രിതവും മനഃപൂര്‍വ്വവുമായി ചെയ്യുന്ന കുറ്റമാണ് കാന്‍ഡെലിനെതിരെ എടുത്തിട്ടുള്ളത്. ട്രാവിസ് കൗണ്ടി ജയിലിലാണിപ്പോള്‍ കാന്‍ഡെല്‍.
ആരോഗ്യസാങ്കേതിക സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വളര്‍ന്നുവരുന്ന സംരംഭകനായിരുന്നു അക്ഷയ് ഗുപ്ത. മുതിര്‍ന്ന പൗരന്മാരെ ചലനശേഷിയും സന്തുലിതാവസ്ഥയും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനായി രൂപീകരിച്ച ഓസ്റ്റിനിലെ 'ഫൂട്ബിറ്റ്' എന്ന കമ്പനിയുടെ സഹസ്ഥാപകനാണ് അദ്ദേഹം. പെന്‍ സ്റ്റേറ്റില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഗുപ്തയുടെ സ്റ്റാര്‍ട്ടപ്പ് ഇനോവേഷനില്‍ ആകൃഷ്ടനായ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു.
advertisement
തന്റെ സ്റ്റാര്‍ട്ടപ്പ് കെട്ടിപ്പടുക്കുന്നതിനായി ആമസോണില്‍ നിന്നുള്ള 3,00,000 ഡോളറിന്റെ ജോലി ഓഫറും അദ്ദേഹം അടുത്തിടെ നിരസിച്ചിരുന്നു. കൂടാതെ ശാസ്ത്രത്തില്‍ അസാധാരണ കഴിവുള്ള വ്യക്തികള്‍ക്ക് നല്‍കുന്ന അഭിമാനകരമായ ഒ-1എ വിസയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Location :
New Delhi,Delhi
First Published :
May 21, 2025 2:27 PM IST