ഓട്ടോഡ്രൈവർ പുനര്‍വിവാഹം ചെയ്തു; മകനും മരുമകനും ചേർന്ന് സുഹൃത്തിനെ മര്‍ദിച്ചു
- Published by:Arun krishna
- news18-malayalam
Last Updated:
കൊല്ലം ചിതറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അച്ഛന്‍ പുനര്‍വിവാഹം ചെയ്തതിന് മകനും മരുമകനും ചേര്‍ന്ന് അച്ഛന്‍റെ സുഹൃത്തിനെ ആക്രമിച്ചു. കൊല്ലം ചിതറയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിതറ പേഴുംമൂട് സ്വദേശിയും ഓട്ടോഡ്രൈവറുമായ മണിരാജനാണ് മര്‍ദനമേറ്റത്.
കമ്പി വടികൊണ്ടുളള അടിയില്‍ തലയ്ക്കും കാലിനും കൈയ്ക്കും പരുക്കേറ്റ മണിരാജന്‍ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
പേഴുംമൂട് ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ മോഹനന്റെ ഭാര്യ ആറുവര്‍ഷം മുന്‍പാണ് മരിച്ചത്. കഴിഞ്ഞദിവസം മോഹനന്‍ മറ്റൊരാളെ പുനര്‍ വിവാഹം ചെയ്തു.
ഇതിന് സഹായമൊരുക്കിയത് ഓട്ടോഡ്രൈവര്‍ മണിരാജനാണെന്നാണ് ആരോപിച്ചാണ് മോഹനന്റെ മകനും മരുമകനും ചേര്‍ന്ന് മണിരാജനെ ആക്രമിച്ചത്.
മണിരാജനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പേഴുംമ്മൂട്ടിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ പണിമുടക്കി. പ്രതികള്‍ക്കായി ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Location :
First Published :
September 27, 2022 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓട്ടോഡ്രൈവർ പുനര്‍വിവാഹം ചെയ്തു; മകനും മരുമകനും ചേർന്ന് സുഹൃത്തിനെ മര്‍ദിച്ചു