advertisement

'കോവിഡ് വാക്സിൻ എടുത്തപ്പോൾ മുതൽ മറ്റൊരാളെ കുത്തിവക്കണമെന്ന് ആഗ്രഹം'; വയോധികയെ വീട്ടിൽ കയറി കുത്തിവച്ച പ്രതി അറസ്റ്റിൽ

Last Updated:

റാന്നി ഗവ. ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് 66കാരി ചിന്നമ്മയുടെ നടുവിന് ഇരുവശവും ആകാശ് ഓരോ കുത്തിവപ്പ് എടുത്തത്.

പത്തനംതിട്ട: റാന്നി വലിയകലുങ്കിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയ്ക്ക് വീട്ടിൽ കയറി കുത്തിവപ്പ് നൽകിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. വലഞ്ചുഴി സ്വദേശി ആകാശ്(22) ആണ് അറസ്റ്റിലായത്. കോവിഡ് വാക്‌സിന്‍ എടുത്തനാള്‍ മുതല്‍ മറ്റൊരാള്‍ക്ക് കുത്തിവെപ്പ് നല്‍കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)ക്കാണ് സ്കൂട്ടറിൽ എത്തിയ ആകാശ് കുത്തിവപ്പ് നൽകിയത്. കോവിഡ് ബൂസ്റ്റർ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ചിന്നമ്മയെ ഇയാൾ കുത്തിവെച്ചത്. വേണ്ടെന്ന് പറഞ്ഞെങ്കിലും യുവാവ് നിര്‍ബന്ധിക്കുകയായിരുന്നു.
റാന്നി ഗവ. ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പറഞ്ഞാണ് നടുവിന് ഇരുവശവും ഓരോ കുത്തിവപ്പ് എടുത്തത്. സിറിഞ്ച് നശിപ്പിച്ചു കളയാൻ ചിന്നമ്മയെ ഏൽപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവർ നശിപ്പിച്ചിരുന്നില്ല. ഇത് പൊലീസ് പരിശോധനക്ക് വിധേയമാക്കി. അതേസമയം 66 കാരിയായ ചിന്നമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്.
advertisement
മരുന്ന് ഇല്ലാത്ത സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്‌കൂട്ടറില്‍ പോകവേ വഴിയരികില്‍ ചിന്നമ്മയെ ആകാശ് കണ്ടു. പിന്നാലെ റാന്നിയില്‍ പോയി സിറിഞ്ച് വാങ്ങി തിരികെ വന്ന് വീട്ടില്‍ കയറി കുത്തിവെപ്പ് നടത്തി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പുറമെ സ്ത്രീത്വതെ അപമാനിച്ചു എന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
'കോവിഡ് വാക്സിൻ എടുത്തപ്പോൾ മുതൽ മറ്റൊരാളെ കുത്തിവക്കണമെന്ന് ആഗ്രഹം'; വയോധികയെ വീട്ടിൽ കയറി കുത്തിവച്ച പ്രതി അറസ്റ്റിൽ
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement