കോഴിക്കോട് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവ് പിടിയിൽ
- Published by:ASHLI
- news18-malayalam
Last Updated:
സ്ഥിരം കുറ്റവാളിയായ ഇയാൾ രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷമാണ് പൊലീസ് പിടിയിലായത്
കോഴിക്കോട്: മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവ് പിടിയിൽ. സ്ഥിരം കുറ്റവാളിയായ ഇയാളെ രണ്ട് ദിവസത്തെ തിരച്ചിലിന് ശേഷം പൊലീസ് പിടികൂടി. ബാലുശ്ശേരി അറപ്പീടിക സ്വദേശി കുളത്തീല്‍ മീത്തല്‍ അശ്വിന്‍ (തംബുരു-31) ആണ് അറസ്റ്റിലായത്.
കോടഞ്ചേരി കുപ്പായക്കോട് കൈപ്പുറത്ത് ഒളിവിൽ കഴിയവേയാണ് പിടിയിലായത്.ബാലുശ്ശേരി ഇന്‍സ്‌പെക്ടര്‍ ടിപി ദിനേശിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കുഞ്ഞിനെ പീഡിപ്പിച്ച ശേഷം ഇയാള്‍ വയനാടിന്റെയും കോടഞ്ചേരിയുടെയും വിവിധ സ്ഥലങ്ങളില്‍ ഒളിവിൽ കഴിയുകയായിരുന്നു.
പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തതടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയായ അശ്വിനെ പിടികൂടിയ സംഘത്തില്‍ എസ്‌ഐമാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഗോകുല്‍ രാജ്, സിവില്‍ പോലീസ് ഓഫീസര്‍ സുജേഷ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.
Location :
Kozhikode,Kerala
First Published :
March 22, 2025 2:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട യുവാവ് പിടിയിൽ