പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ്

ഒരിക്കൽ താക്കീത് നൽകി നാട്ടുകാർ വിട്ടയച്ച പ്രതിയാണ് വീണ്ടും പശുവിനെ പീഡിപ്പിച്ചത്

News18 Malayalam
Updated: March 10, 2020, 10:30 AM IST
പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ്
സുമേഷ്
  • Share this:
കണ്ണൂർ: പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബാവോട് സ്വദേശി 33 കാരനായ ആലേക്കണ്ടി എ കെ സുമേഷിനെയാണ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി ഇയാൾ  ബാവോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യൂസഫിന്‍റെ  പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നു. തൊഴുത്തിൽ നിന്ന് അഴിച്ചു കൊണ്ടുപോയി സമീപത്തെ ഒരു മരത്തിൽ കെട്ടിയിരുന്നു പീഡനം. അനങ്ങാതിരിക്കാൻ കാലുകൾ കൂട്ടിക്കെട്ടി. ഇതിനിടെ കയർ കഴുത്തിൽ മുറുകി പശു ചത്തു.

TOP NEWSപശുവിനെ രതി വൈകൃതത്തിനിരയാക്കി കൊന്നു; കണ്ണൂരിൽ യുവാവ് കസ്റ്റഡിയിൽ [PHOTO]Corona Virus: റിലീസ് അല്ല, എല്ലാവരുടെയും ആരോഗ്യമാണ് പ്രധാനം [PHOTO]അന്താരാഷ്ട്ര വിമാനയാത്രികരുടെ ശ്രദ്ധയ്ക്ക്; ഈ ഫോം നിർബന്ധമായും പൂരിപ്പിക്കുക [PHOTO]

പ്രതി നേരത്തെയും പശുവിനെ ലൈംഗികമായി പീഡിപ്പിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. കഴിഞ്ഞ തവണ യൂസഫിന്‍റെ തൊഴുത്തിൽ നിന്ന് തന്നെയാണ് ഒരു പശുവിനെ അഴിച്ചു കൊണ്ടുപോയത്. അന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ഇയാളെ താക്കീത് നല്കി വിട്ടയച്ചതുമാണ്.

ഭവനഭേദനം, മോഷണം, മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഐപിസി ഇ 457 , 380, 429 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. മൃഗസംരക്ഷണ നിയമത്തിലെ 11 (1) വകുപ്പ് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്ന് പ്രതിയുടെത് എന്ന് സംശയിക്കുന്ന വസ്ത്രവും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം ചെയ്തതായും പ്രതി പൊലീസിനോട് സമ്മതിച്ചു.
First published: March 9, 2020, 6:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading