advertisement

അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയെന്ന് പറഞ്ഞപ്പോൾ യുവാക്കൾ കോഫി ഷോപ്പ് അടിച്ചുതകർത്തു

Last Updated:

താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ 'ടേക്ക് എ ബ്രേക്ക്' എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അക്രമം

News18
News18
കോഴിക്കോട്: ബ്രോസ്റ്റഡ് ചിക്കൻ തീര്‍ന്നതിന്‍റെ പേരിൽ കോഫി ഷോപ്പിൽ അക്രമം. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ 'ടേക്ക് എ ബ്രേക്ക്' എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് അർധരാത്രി അക്രമം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കടയിലെത്തിയ അഞ്ചംഗ സംഘം ഹോട്ടലുടമയെയും ജീവനക്കാരനെയും മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയ്ക്ക് കോഫി ഷോപ്പിൽ എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് തിരക്കി. തുടർന്ന് ജീവനക്കാർ ചിക്കൻ തീർന്നുവെന്ന് അറിയിച്ചു. എന്നാൽ ചിക്കൻ കിട്ടിയേ മതിയാവൂ എന്ന് പറഞ്ഞ് യുവാക്കൾ തർക്കം ആരംഭിച്ചുവെന്നാണ് കടയുടമ പൂനൂര്‍ സ്വദേശി സയീദ് പറഞ്ഞത്.
പ്രകോപിതരായ യുവാക്കൾ കടയുടമയെയും ജീവനക്കാരനായ അസം സ്വദേശി മെഹദി ആലത്തെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ സായീദിന്റെ കഴുത്തിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമത്തിൽ കടയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സയീദ് പറഞ്ഞു. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
അർധരാത്രി ബ്രോസ്റ്റഡ് ചിക്കൻ തീർന്നുപോയെന്ന് പറഞ്ഞപ്പോൾ യുവാക്കൾ കോഫി ഷോപ്പ് അടിച്ചുതകർത്തു
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement