പത്തനംതിട്ട: പൊറോട്ടയ്ക്ക് ചൂടു കുറഞ്ഞുപോയെന്ന് പറഞ്ഞ് ഹോട്ടൽ ഉടമയ്ക്കും ഭാര്യയ്ക്കും മർദനം. വെണ്ണിക്കുളത്തിന് സമീപം പ്രവർത്തിക്കുന്ന എംജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയെയുമാണ് മൂന്നംഗസംഘം മർദിച്ചത്. മദ്യപിച്ചെത്തിയ സംഘം കട അടിച്ചുതകർക്കുകയും ചെയ്തു.
മദ്യലഹരിയില്‍ കടയിലെത്തിയ പ്രദേശവാസിയായ ഒരാൾ പൊറോട്ട പാഴ്സലായി വേണമെന്ന് ആവശ്യപ്പെട്ടു. പൊറോട്ട പാക്ക് ചെയ്യുന്നതിനിടെ ഓർഡർ പറഞ്ഞയാൾ പുറത്തേക്ക് പോയി. പിന്നീട് 15 മിനിറ്റ് കഴിഞ്ഞ് രണ്ടു പേർക്കൊപ്പമാണ് ഇയാൾ തിരിച്ചെത്തിയത്.
Also Read-ഓര്‍ഡർ ചെയ്ത ഓണസദ്യ എത്തിച്ചില്ല; റെസ്റ്റോറന്റ് 40,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്
ഒർഡർ ചെയ്ത ഭക്ഷണം ജീവനക്കാർ ഇയാൾക്ക് നൽകിയപ്പോൾ പൊറോട്ടയ്ക്ക് ചൂടില്ല എന്ന് പറഞ്ഞുകൊണ്ട് തട്ടിക്കയറുകയും വേറെ പൊറോട്ട വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പൊറോട്ട ചൂടുള്ളതാണെന്ന് കടക്കാര്‍ പറഞ്ഞപ്പോൾ കടയുടമയെ മർദിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
Also Read-മലപ്പുറത്ത് ലോട്ടറി ടിക്കറ്റ് നമ്പർ തിരുത്തി 2000 രൂപ തട്ടിയെടുത്തതായി പരാതി
തടയാനെത്തിയ കട ഉടമ മുരുകന്റെ ഭാര്യ ഗീതയേയും കയ്യേറ്റം ചെയ്യുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. സാരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുരുകന്റെ ചെവിക്ക് പിന്നിലായി 16 തുന്നല്‍ ഉണ്ട്. കാലിലെ ഞരമ്പ് മുറിഞ്ഞു പോവുകയും വിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുരുകനും ഭാര്യയും കോയിപ്പുറം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attack, Crime, Pathanamthitta