കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ച് 21-കാരൻ

Last Updated:

പ്രതിയായ ഹരിനന്ദനൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ്

അറസ്റ്റിലായ ഹരിനന്ദൻ
അറസ്റ്റിലായ ഹരിനന്ദൻ
തൃശൂർ: കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ച് യുവാവ് അറസ്റ്റിൽ. നാട്ടിക ചേര്‍ക്കര സ്വദേശിയും കുറുപ്പത്തുവീട്ടില്‍ താമസക്കാരനുമായ 21-കാരൻ ഹരിനന്ദനനാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ ചേര്‍ക്കരയില്‍ തട്ടുകട നടത്തുന്ന സുനില്‍കുമാറിനെയാണ് പ്രതി ആക്രമിച്ചത്. കടയിലെത്തി ഭക്ഷണം കഴിച്ച ശേഷം പണം ആവശ്യപ്പെട്ടതോടെ പ്രകോപിതനായ ഹരിനന്ദനൻ, സുനില്‍കുമാറിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഹരിനന്ദനനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതിയായ ഹരിനന്ദനൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ച് 21-കാരൻ
Next Article
advertisement
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ച് 21-കാരൻ
കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിന് തട്ടുകട ഉടമയെ ആക്രമിച്ച് 21-കാരൻ
  • 21-കാരനായ ഹരിനന്ദനൻ തട്ടുകട ഉടമയെ ആക്രമിച്ചതിന് അറസ്റ്റിലായി, 7 ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

  • കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതോടെ ഹരിനന്ദനൻ സുനിൽകുമാറിനെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി.

  • റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹരിനന്ദനനെ അറസ്റ്റ് ചെയ്തു.

View All
advertisement