കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ

Last Updated:

സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കോഴിക്കോട് മായനാടാണ് സംഭവം.അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജ് (20) എന്ന യവാവാണ് മരിച്ചത്. സംഭവത്തിൽ ചെലവൂർ പെരയോട്ടിൽ മനോജ് കുമാർ (49) ഇയാളുടെ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൊട്ടടുത്ത ക്ഷേത്തിലെ ഉത്സവത്തിലെത്തിയപ്പോഴാണ് സൂരജിനെ മർദിച്ചത്. മുമ്പ് സൂരജിന്റെ സുഹൃത്തും മനോജിന്റെ മക്കളും തമ്മിൽ കോളേജിൽ വച്ചുണ്ടായ പ്രശ്നത്തിൽ സൂരജ് ഇടപെട്ടിരുന്നു. ഇത് ചോദിക്കാൻ ഒരുസംഘം ആളുകൾ ഉത്സവത്തിനെത്തയ സൂരജിനെ റോഡിലേക്ക് വിളിച്ചുകൊണ്ട് പോവുകയും സംഘം ചേർന്ന് മർദ്ദിക്കുകയുമായിരുന്നു.
പതിനഞ്ചോളം പേരാണ് മർദ്ദിച്ചതെന്നാണ് വിവരം.നാട്ടുകാർ ചേർന്ന് സൂരജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോഴിക്കോട് യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി; മൂന്ന് പേർ പിടിയിൽ
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement