തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ ആണ് യുവാവ് എത്തിയത്
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടര ലിറ്റർ പെട്രോളുമായി യുവാവ് പിടിയിൽ. ബെംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ ആണ് യുവാവ് എത്തിയത്. കോട്ടയം സ്വദേശി സേവിയർ വർഗീസ്നെ ആണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്ന് തൃശൂർ എത്തിയതാണ് യുവാവ്. ട്രെയിനിൽ വാഹനം കയറ്റി വിട്ടിരുന്നു. ആ വാഹനത്തിന്റെ പെട്രോൾ ആണ് കുപ്പിയിൽ ഉണ്ടായിരുന്നത്. വാഹനം പാർസൽ അയക്കുമ്പോൾ പെട്രോൾ ഉണ്ടാകരുത് എന്നതിനാൽ ആണ് പെട്രോൾ കുപ്പിയിൽ സൂക്ഷിച്ചത് എന്ന് യുവാവ്.
Location :
Thrissur,Kerala
First Published :
April 04, 2023 1:25 PM IST