'അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്': കടലക്കറിയിൽ വിഷം ചേർത്ത മകൻ പഠനത്തിൽ മിടുക്കൻ; ഗവേഷണത്തിന് സ്വന്തം ലാബ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
അമ്മയുടെ മരണശേഷം ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലായി.
തൃശൂർ: അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്ക് നയിച്ചതെന്ന പ്രതിയായ മകൻ മയൂർനാഥ് പറഞ്ഞു. വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചത് ഞായറാഴ്ചയായിരുന്നു.
ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂർനാഥ്. ബിന്ദുവിന്റെ മരണശേഷം ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലായി. പഠിക്കാൻ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണ് തെരഞ്ഞെടുത്തത്.
സ്വയം ആയുർവേദ മരുന്നുകൾ ഗവേഷണം നടത്തി കണ്ടെത്തുന്നതിനായി വീടിന്റെ മുകളിൽ ലാബ് സജ്ജമാക്കിയിരുന്നു. ഇതിനായി മയൂർനാഥ് വീട്ടില്‍ ഇടയ്ക്കിടെ പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത് വഴക്കിന് കാരണമായിരുന്നതായി പൊലീസ് പറയുന്നു.
advertisement
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെയാണു വിദഗ്ധമായൊരു കൊലപാതകം തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ ആദ്യം പിടിച്ചുനിന്നെങ്കിലും ഒടുവിൽ മയൂർനാഥ് കുറ്റം സമ്മതിക്കുകയായിരുന്നു. അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നെന്ന് പ്രതി പറഞ്ഞു. ഓൺലൈനിൽ രാസവസ്തുക്കൾ വാങ്ങി വിഷം തയാറാക്കുകയായിരുന്നുവെന്നാണ് മയൂര്‍നാഥന്റെ മൊഴി.
Location :
Thrissur,Kerala
First Published :
April 04, 2023 7:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്': കടലക്കറിയിൽ വിഷം ചേർത്ത മകൻ പഠനത്തിൽ മിടുക്കൻ; ഗവേഷണത്തിന് സ്വന്തം ലാബ്