അമിത പലിശയ്ക്ക് പണം കടം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ

Last Updated:

യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണ് പിടിയിലായത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
അമിത പലിശയ്ക്ക് പണം കടം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. എറണാകുളം കിഴക്കമ്പലം ചേലക്കുളം കണിച്ചേരിക്കുടി തച്ചയില്‍ സാലിം കെ. മുഹമ്മദാണ് (26) പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയാണിയാൾ. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ സാമ്പത്തിക തട്ടിപ്പ് വിഭാഗം ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കുന്നത്തുനാട് പോലീസ് സാലിമിനെ അറസ്റ്റ് ചെയ്യുന്നത്.
നിയമാനുസൃതം അധികാരപത്രമില്ലാതെ പലിശയ്ക്ക് പണം കൊടുക്കുന്നത് നിയമംമൂലം നിരോധിച്ചതാണ്. ഇത് ലംഘിച്ചാണ് സാലിം അമിത പലിശ ഈടാക്കി പണം കടം കൊടുത്തിരുന്നത്. തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്താതെ ഒപ്പിട്ടുവാങ്ങിയ ചെക്ക് ലീഫുകളും പ്രോമിസറി നോട്ടും  ഉടമ്പടി കരാര്‍ എഴുതിയ മുദ്രപ്പത്രങ്ങളും ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തു
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമിത പലിശയ്ക്ക് പണം കടം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ
Next Article
advertisement
ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം: വെള്ളാപ്പള്ളി നടേശൻ
ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രം: വെള്ളാപ്പള്ളി നടേശൻ
  • ശബരിമല സ്വർണപ്പാളി വിഷയം പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം മാത്രമാണെന്ന് വെള്ളാപ്പള്ളി നടേശൻ.

  • ശബരിമല വിഷയം തദ്ദേശ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

  • സ്വർണം കട്ടവർ ജയിലിലേക്ക് പോകുകയാണെന്നും, ജനം ഇത് തിരിച്ചറിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

View All
advertisement